ഹാരീസണ്‍ കേസ് : കോടതി വിധിയില്‍ ദുഃഖമുണ്ടന്ന് സുശീല ഭട്ട്
കൊച്ചി: ഹാരീസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി നിറുത്തി വയ്ക്കാനുള്ള കോടതി ഉത്തരവില്‍ ദുഃഖമുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകയും മുന്‍ ഗവ, പ്ലീഡറുമായ സുശീല ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ് വിധിയെന്നും പത്ത് വര്‍ഷത്തോളം ഹാരീസണ്‍ കേസില്‍ സര്‍ക്കാരിന്റെ പ്ലീഡറായിരുന്ന ശുശീലാ ഭട്ട് പ്രതികരിച്ചു.
ഹാരീസണ്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയത് ഭൂമിക്കേസുകളില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച സുശീലാഭട്ടിനെ യു.ഡി.എഫ് സര്‍ക്കാര്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാലയളവിലാണ് ഒരു ലക്ഷത്തോളം ഏക്കര്‍ പാട്ടഭൂമി സര്‍ക്കാരിന് തിരിച്ചുപിടിക്കാനായത്. ടാറ്റയുടെ ഭൂമിക്കേസിലും ഹാജരായത് സുശീലാഭട്ട് ആയിരുന്നു. വന്‍കിയ കമ്പനികളുടെ നിലനില്‍പ്പ് കേരളത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബഞ്ച് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."