സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദി ഉപവസിക്കുന്നത്: ചന്ദ്രബാബു നായിഡു
അമരാവതി: മോദിയുടെ ഉപവാസം സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിന് എല്ലാ കാര്യത്തിലും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടാതിരിക്കാന്‍ ഉപവാസം നടത്തി ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഇന്ന് മോദിയും അമിത്ഷായും അടക്കമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപവാസം നടത്തുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശം.
രാജ്യം നേരിടുന്ന നിര്‍ണായകമായ ചില പ്രശ്‌നങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ പോലും തയാറാകാതെ പാര്‍ലമെന്റ് പിരിയുകയായിരുന്നു. പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോദിയും സംഘവും ഏകദിന ഉപവാസം നടത്തുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റ് തടസപ്പെടുത്തിയതിലെ യഥാര്‍ഥ ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ നിര്‍ണായക പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുള്ള പ്രധാനമന്ത്രിയുടെ പരിഹാസ്യമായ തന്ത്രമാണ് ഉപവാസം.
അതിനിടയില്‍ മോദിയുടെ ഉപവാസത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും രംഗത്തെത്തി. തനിക്കുതന്നെ എതിരായി മോദി നടത്തുന്ന നിരാഹാര സമരം വളരെ നന്നായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മോദി അദ്ദേഹത്തിന്റെ ഓഫിസില്‍ തന്നെയാണ് ജോലി മുടക്കാതെ ഉപവസിക്കുന്നത്. അമിത്ഷാ കര്‍ണാടകയിലെ ഹുബ്ലിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പിയുടെ എല്ലാ എം.പിമാരും നേതാക്കളും പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."