HOME
DETAILS
MAL
ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ വനിതകളെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
backup
April 11 2018 | 19:04 PM
കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ മതിയായ വനിതാ ജീവനക്കാരെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ക്ഷേത്രത്തില്‍ വേണ്ടത്ര ജീവനക്കാരികള്‍ ഇല്ലെങ്കില്‍ ഹിന്ദുമത വിശ്വാസികളായ വനിത സിവില്‍ പൊലിസുകാരെ തരിക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നും ഹൈക്കോടതി നല്കിയ ഉത്തരവില്‍ പറയുന്നു. ഇതിന് ജില്ലാ പൊലിസ് മേധാവിക്ക് അപേക്ഷ നല്‍കണം.
ഗുരുവായൂരില്‍ തൊഴാനെത്തുന്ന സ്ത്രീകളെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചു തള്ളിയെന്നും അപമാനിച്ചെന്നുമുള്ള ഹര്‍ജികളിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. തിരക്കു നിയന്ത്രിക്കാന്‍ ഭക്തരെ പലപ്പോഴും ശ്രീകോവിലിനു മുന്നില്‍ നിന്ന് നീക്കേണ്ടി വരാറുണ്ടെന്ന് ദേവസ്വം വിശദീകരിച്ചു.
എന്നാല്‍ ഇതിന്റെ പേരില്‍ സ്ത്രീകളെ പിടിച്ചുതള്ളുന്നതു ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."