കെ.എസ്.ആര്.ടി.സി പെന്ഷന്: മുഖ്യന്റെ വാക്കും പൊത്തചാക്കും ഒരുപോലെ യൂത്ത് കോണ്‍ഗ്രസ്സ് റീത്ത്വച്ച് പ്രതിഷേധം
കൊല്ലം: കെ.എസ്.ആര്.ടി.സി.യില്‍ എല്ലാം ശരിയാക്കി എന്ന് പിണറായി വീമ്പിളക്കിയിട്ട് പെന്‍ഷന്‍കാരുടെ കാര്യം അവതാളത്തിലായതായി യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. സഹകരണ ബാങ്കുകള്‍ വഴി പെന്ഷന് വിതരണം നടത്താന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ രണ്ടണ്ടുമാസങ്ങളായി പെന്ഷന് വിതരണം മുടങ്ങിയിരിക്കുകയാണ്.
എസ്.ബി.ഐ. വഴി പെന്ഷന് വിതരണം നടത്തിയിരുന്നപ്പോള്‍ ഭൂരിഭാഗംപേരും എസ്.ബി.ഐ.യില്‍ നിന്നും വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചുപിടിക്കാന്‍ കഴിയാത്ത എസ്.ബി.ഐ. സഹകരണബാങ്കുകള്‍ വഴിയുള്ള പെന്ഷന് വിതരണം തടഞ്ഞിരിക്കുകയാണ്. രണ്ടു മാസമായിട്ടും പെന്ഷന് വിതരണം പുനഃരാരംഭിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
മുഖ്യന്റെ വാക്കും പൊത്തചാക്കും ഒരുപോലെയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. വിഷു സമയമടുത്തിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തടസങ്ങള്‍ നീക്കി എത്രയും വേഗം പെന്ഷന് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അദ്ധ്യക്ഷത വഹിച്ച യോഗം പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് ഉദ്ഘാടനം ചെയ്തു.
ഒ.ബി.രാജേഷ്, ഷെമീര്‍ ചാത്തിനാംകുളം, ഹര്‍ഷാദ്, സച്ചിന് പ്രതാപ്, ഷാസലീം, സുബലാല്‍, ഉളിയക്കോവില്‍ ഉല്ലാസ്, അജു ചിന്നക്കട, മനു, നമ്പിരാജ്, അജിത് മരുത്തടി, ഷാറൂഖ്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."