കുരങ്ങുകളെ പേടിച്ച് മലയോരവാസികള്‍
കാട്ടാക്കട: കുരങ്ങുകളെ പേടിച്ച് മലയോരവാസികള്‍. വേനല്‍ കടുത്തതോടെ വനത്തില്‍ നിന്നും കുരങ്ങുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്. പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെയാണ് കുരങ്ങന്‍മാര്‍ ഈ ഭാഗങ്ങള്‍ വളയുന്നത്. അതുകഴിഞ്ഞാല്‍ ഒന്നും ബാക്കിയില്ല.
വീട്ടിനകത്ത് കയറി ആഹാരസാധനങ്ങള്‍ നശിപ്പിക്കുക, വസ്ത്രങ്ങള്‍ നശിപ്പിക്കുക, വീടിന്റെ ഓട് തകര്‍ക്കുക തുടങ്ങിയവയാണ് കുരങ്ങന്‍മാരുടെ നിരന്തര പ്രവൃത്തികള്‍. ഉറങ്ങി കിടന്ന കുഞ്ഞിനെ ആക്രമിക്കാന്‍ മുതിര്‍ന്നതാണ് ഏറ്റവും ഒടുവില്‍ നടന്ന സംഭവം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും ഇവറ്റകളുടെ പതിവി പരിപാടിയാണ്. തൊട്ടടുത്തുള്ള ഏതാണ്ട് 450 ഏക്കറോളം വിസ്ത്യതിയുള്ള തുറന്ന ജയില്‍ കോംപൗണ്ടില്‍ കുരങ്ങന്‍മാര്‍ താവളമുറപ്പിച്ചിട്ടുണ്ട്. നെയ്യാര്‍ വനത്തില്‍ നിന്നാണ് ഇവിടെ കുരങ്ങന്‍മാര്‍ എത്തുന്നത്. ഇവിടെ നിന്നാണ് കുരങ്ങന്‍മാര്‍ ഗ്രാമങ്ങളില്‍ എത്തി അതിക്രമങ്ങള്‍ കാട്ടുന്നത്.
മൂക്കുന്നിമലയില്‍ ഉപദ്രവകാരികളായ കുരങ്ങന്മാരെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇവറ്റകളെ പുറം നാടുമായി ബന്ധമുള്ള വനത്തിലേയ്ക്കാണ് തുറന്നു വിട്ടത്. 1500ല്‍ അധികം കുരങ്ങന്‍മാരെയാണ് തുറന്നു വിട്ടത്. ഈ കുരങ്ങന്‍മാര്‍ സ്വാഭവികമായും നാട്ടിലിറങ്ങും. ഇതാണ് പരക്കെ വിക്രിയകള്‍ കാട്ടുന്നത്. വനത്തിനകത്ത് ആഹാരം കുറഞ്ഞതാണ് മ്യഗങ്ങള്‍ നാട്ടിലേയ്ക്ക് എത്താന്‍ കാരണം.
കാട്ടുമ്യഗങ്ങളുടെ വരവ് വന്‍ ഭീഷണിയായി മാറിയിട്ടും വനം വകുപ്പ് തടയാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കൃഷികള്‍ പേരിനുപോലും ചെയ്യാന്‍ കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."