HOME
DETAILS
MAL
മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്: 25 വരെ അംഗമാകാം
backup
April 12 2018 | 03:04 AM
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്കുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായി ചേരുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു. 2018-19 കാലയളവില്‍ ഏപ്രില്‍ 25 വരെ അംഗമായി ചേരാം. അംഗമായി ചേരുന്നവര്‍ക്ക് ഏപ്രില്‍ 26 മുതല്‍ 2019 മാര്‍ച്ച് 31 വരെ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടില്ലാത്തവര്‍ അതത് പ്രദേശത്തെ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് പ്രോജക്ട് ഓഫിസ്, ജില്ലാ ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."