HOME
DETAILS
MAL
ശാരീരിക വൈകല്യം ജീവിതം ദുരിതമാക്കിയ യുവാവിന് സാന്ത്വനമായി പെട്ടിക്കട
backup
April 12 2018 | 05:04 AM
മുള്ളൂര്‍ക്കര: ശാരീരിക വൈകല്യം ജീവിതം ദുരിതപൂര്‍ണമാക്കിയ മുള്ളൂര്‍ക്കര ആറ്റൂര്‍ സ്വദേശിക്കു ജീവിതോപാധിയായി പെട്ടിക്കട നിര്‍മിച്ചു നല്കി സാന്ത്വന ഹസ്തം. മുള്ളൂര്‍ക്കര ഇക്ബാല്‍ ഉണ്ണി ഫൗണ്ടേഷനും ആറ്റൂര്‍ ലീഡര്‍ ഭവനും ചേര്‍ന്നാണു ആറ്റൂര്‍ സ്വദേശി മുസ്തഫയ്ക്കു പെട്ടിക്കട നിര്‍മിച്ചു നല്‍കിയത്. കടയുടെ താക്കോല്‍ കൈമാറ്റം ഉത്സവാന്തരീക്ഷത്തില്‍ നടന്നു. വീടിനോടു ചേര്‍ന്നു ഷൊര്‍ണൂര്‍ തൃശൂര്‍ സംസ്ഥാന പാതയില്‍ നിര്‍മിച്ചു നല്കിയ കടയുടെ താക്കോല്‍ ഇക്ബാല്‍ ഉണ്ണി ഫൗണ്ടേഷന് ട്രസ്റ്റി മുഹമ്മദ് ഷിഹാബ് മുസ്തഫക്കു കൈമാറി. മുള്ളൂര്‍ക്കര പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.എ ജസീല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."