എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ആദര്‍ശ സമ്മേളനം 15ന് തുടങ്ങും
പുത്തനത്താണി: സമസ്ത നൂറാം വാര്‍ഷികം സംഘടിപ്പിക്കുന്ന ആദര്‍ശ പ്രചാരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തിനകത്തും പുറത്തുമായി 200 കേന്ദ്രങ്ങളില്‍ നടത്തുന്ന മേഖലാ ആദര്‍ശ സമ്മേളനങ്ങളുടെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം 15ന് ഞായറാഴ്ച തിരൂരങ്ങാടി കളിയാട്ടമുക്കില്‍ നടക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഇതിന്റെ തുടര്‍ച്ചയെന്നോണം ജില്ലയിലെ 17 മേഖലാ കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി.സയ്യിദ് അബ്ദുല്‍ റശീദലി ശിഹാബ് തങ്ങള്‍, ശാഫി മാസ്റ്റര്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദലി പുളിക്കല്‍, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ശാക്കിര്‍ ഫൈസി കാളാട്, സയ്യിദ് ശാക്കിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് എസ്.എം തങ്ങള്‍ ചേളാരി, സയ്യിദ് ജലാല്‍ തങ്ങള്‍ ചാപ്പനങ്ങാടി, കെ.സി നൗഫല്‍, റഹൂഫ് കണ്ണന്തളി, ജലീല്‍ ചാലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."