പിടികൂടുന്ന വാഹനങ്ങള്‍ റോഡരികില്‍; സര്‍ക്കാര്‍ നടപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: പൊലിസ് പിടികൂടുന്ന വാഹനങ്ങള്‍ റോഡരികിലും പൊലിസ് സ്റ്റേഷനുകളിലും കൂട്ടിയിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി.
പിടികൂടുന്ന വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കൊണ്ടിടുകയാണെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് കെ.എ സീതി, രാജേഷ്. എ. നായര്‍ എന്നിവര്‍ നല്കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഉചിതമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 28ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിറക്കിയ ഉത്തരവില്‍ പൊതുസ്ഥലത്ത് ഉടമകള്‍ ഉപേക്ഷിച്ച വാഹനങ്ങളുടെ കാര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.
പൊലിസ് പിടികൂടുന്ന വാഹനങ്ങളെ കുറിച്ച് ഉത്തരവിലൊന്നുമില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. പ്രശ്നം ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കണം. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."