രാസായുധ പ്രയോഗത്തിന് തെളിവുകളുണ്ടെന്ന് മാക്രോണ്‍
പാരീസ്: സിറിയയില്‍ സാധാരണക്കാര്‍ക്ക് നേരെ രാസായുധ ആക്രമണം നടന്നുവെന്നതിന് തെളിവുകളുണ്ടെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍. അമേരിക്ക സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സര്‍ക്കാരിനെതിരേ ഫ്രാന്‍സ് രംഗത്തെത്തുന്നത്.
സിറിയന്‍ നഗരമായ ദൂമയില്‍ ശനിയാഴ്ച്ചയാണ് രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം ഉയര്‍ന്നത്. ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ എന്ത് നടപടിയെടുക്കുമെന്നത് ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.
സിറിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട യു.കെ പ്രധാനമന്ത്രി ആക്രമണ നീക്കവുമായി മുന്നോട്ട് പോവില്ലെന്ന് വ്യക്തമാക്കി. സിറിയക്കെതിരേ സൈനിക നടപടിക്കില്ലെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കിടിയിലെ ഐക്യത്തിന് എതിരാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ മിസൈല്‍ ആക്രമണം എപ്പോഴുണ്ടാവുമെന്ന് താന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. സിറിയയില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പില്‍ നിന്ന് പിന്‍വങ്ങിയ സൂചനകളാണ് അദ്ദേഹം ഇന്നലെ ട്വിറ്ററിലൂടെ നല്‍കിയത്. മിസൈല്‍ ആക്രമണം പെട്ടെന്നോ അല്ലാതെയോ സംഭവിക്കാമെന്നും തന്റെ ഭരണത്തിന് കീഴില്‍ സിറിയയില്‍ ഐ.എസിനെതിരേ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ദൂമയില്‍ രാസായുധ പ്രയോഗം നടന്നുവെന്ന് ലോക ആരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. ദൂമയിലെ 500 പേരില്‍ രാസായുധ ആക്രമണം നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് ലോക ആരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയരക്ടര്‍ പീറ്റര്‍ സലാമ പറഞ്ഞു. ആക്രമണ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശന സൗകര്യം ഒരുക്കണമെന്നും അവിടെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."