HOME
DETAILS

റോയല്‍ ഡെന്റല്‍ കോളജില്‍ ഭക്ഷ്യ വിഷബാധ

  
backup
April 13 2018 | 06:04 AM

%e0%b4%b1%e0%b5%8b%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ആനക്കര: കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളജിലാണ് സംഭവം. 300 ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ 76 ഓളം പേരെയാണ് ആശുപത്രികളിലെത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ കഫ്‌സ ഉണ്ടാക്കിയിരുന്നു. പിറ്റേന്ന് കുറച്ചു പേര്‍ക്ക് വയറിളക്കം, മനംപിരട്ടല്‍, ശരീരവേദന, പനി, ഛര്‍ദി തുടങ്ങിയ അസ്വസ്ഥകളുണ്ടായി. കൂടുതല്‍ പേര്‍ക്ക് പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് വൈകീട്ടോടെ കുട്ടികളെ പെരുമ്പിലാവിലും, ചങ്ങരംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്തെ ആശുപത്രിയിലെത്തിച്ചവരുടെ കൂട്ടത്തില്‍ രണ്ടു പേര്‍ ഗര്‍ഭിണികളായതിനാല്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ ആകെ പതിനാറു പേരെ എത്തിച്ചതില്‍ ആകെ നാലു പേര്‍ക്കു മാത്രമാണ് കിടത്തിച്ചികിത്സ വേണ്ടി വന്നത്. മറ്റുള്ളവര്‍ക്കു ആന്റബയോട്ടിക്കുകളുള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി പറഞ്ഞയച്ചു. പെരുമ്പിലാവിലെ ആശുപത്രിയില്‍ ആകെ 60 പേരെ എത്തിച്ചതില്‍ ആറു പേരെ നിരീക്ഷണത്തില്‍ വെച്ചു. മറ്റുള്ളവര്‍ക്ക് മരുന്നു ചികിത്സ നല്‍കി. എന്നാല്‍, അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ഇവരില്‍ പലരും വ്യാഴാഴ്ച രാവിലെ ആശുപത്രികളില്‍ തിരികെയെത്തി. മിക്കവരും ചികിത്സയെടുത്തു ഉച്ചയോടെ ആശുപത്രി വിട്ടു. ഭക്ഷ്യ വിഷ ബാധ തന്നെയാവാനാണ് സാധ്യതയെന്നാണ് രണ്ട് ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ അഭിപ്രായം. സംഭവമറിഞ്ഞു ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലിസ് എന്നിവര്‍ കോളജിലെത്തി. ഹോസ്റ്റല്‍ അടുക്കളയടക്കം പരിശോധിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. അടുക്കള അടച്ചിടുകയും, ഹോസ്റ്റലിനു വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം തീര്‍ത്തും ആകസ്മികമാണെന്നും, കോളജിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും,അടുക്കള നവീകരിക്കുന്നതിനുള്ള പണികള്‍ നടത്താനിരിക്കുകയാണെന്നും കോളജിലെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹൈദര്‍ അലി പറഞ്ഞു. വേനലായതു കൊണ്ടും, രണ്ട് ദിവസം അടുപ്പിച്ചു ബിരിയാണി കഴിച്ചതു കൊണ്ടുമാകാം ഇങ്ങനെ വന്നതെന്നും, കുട്ടികളെ സമയത്തിനു ആശുപത്രിയിലെത്തിച്ചുവെന്നും പ്രിന്‍സിപ്പല്‍ ഡോ.അനുരാധ സുനില്‍ പ്രതികരിച്ചു. അതേ സമയം, ഹോസ്റ്റല്‍ അടുക്കള പരിശോധിച്ചതില്‍ ശുചിത്വ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും, പാചകത്തിനുപയോഗിച്ച എണ്ണ, കുടിവെള്ളം എന്നിവയും കാരണമാകാമെന്നും ചാലിശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും അസ്വസ്ഥതയുണ്ടാ യിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ഭക്ഷണ സാമ്പിള്‍ കിട്ടിയില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ പാലക്കാട് ജില്ലാ ആശുപത്രി ലാബിലേക്കയച്ചിട്ടുണ്ട്. ഫലം വന്നാലേ കൂടുതല്‍ പറയാനാവൂ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബ്ലോക്ക് ഹെല്‍ത്ത് സൂപ്രണ്ടിനും,ഡി.എം.ഒക്കും അയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; പിന്നാലെ രാജ്യത്തും ലുലു തുടങ്ങാന്‍ യൂസഫലിക്ക് ക്ഷണം

uae
  •  14 days ago
No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  15 days ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  15 days ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  15 days ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  15 days ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  15 days ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  15 days ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  15 days ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  15 days ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  15 days ago