HOME
DETAILS

സിറ്റി ഇനി കാമറക്കണ്ണില്‍: സി.സി ടി.വി കാമറകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

  
backup
April 13, 2018 | 8:18 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d

 

 

കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സിറ്റി പൊലിസ് അധികൃതര്‍ക്ക് പുറമെ വ്യാപാരികളും പൊതുജനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നാളെ നടക്കുക. ഇതിനായി അഞ്ചുമാസം മുന്‍പാണ് യു. പുഷ്പരാജ് ചെയര്‍മാനും സി.ഐ കെ.വി പ്രമോദ് ജന. കണ്‍വീനറുമായി സി.സി.ടി.വി ഇന്‍സുലേഷന്‍ കമ്മിറ്റി രൂപികരിച്ചത്. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. ചിറ്റാരിപറമ്പിലെ ഫൈബര്‍മെക്ക് സ്ഥാപനമാണ് ആദ്യഘട്ടത്തില്‍ അറക്കല്‍ കൊട്ടാരം, കണ്ണൂര്‍ കോട്ട, ജില്ലാശുപത്രി പരിസരം, കന്റോണ്‍മെന്റ് പരിസരം, ബസ്സ്റ്റാന്‍ഡ്, ഗസ്റ്റ് ഹൗസ്, പ്രധാന കവലകള്‍, സ്‌കൂള്‍ പരിസരം തുടങ്ങിയ ഇടങ്ങളില്‍ 40 കാമറകള്‍ സ്ഥാപിച്ചത്.
കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനില്‍ സജ്ജമാക്കിയ മോനിട്ടറിലൂടെ മുഴുവന്‍ ഇവിടങ്ങളിലെ ദ്യശൃങ്ങള്‍ പൊലിസ് ഉദോഗസ്ഥര്‍ക്ക് തല്‍സമയം വീക്ഷിക്കുവാനും സാധിക്കും. കുറ്റകൃത്യങ്ങള്‍ തടയുക, ലഹരി വസ്തുകളുടെയും മയക്കുമരുന്ന് ഉപയോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘങ്ങള്‍, പെണ്‍ കുട്ടികുട്ടികളെ ശല്യം ചെയ്യുന്നവര്‍, ഹെല്‍മറ്റ്-സീറ്റ് ബെല്‍ട്ട് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍, വാഹനങ്ങളുടെ ഓവര്‍ സ്പീഡ്, അറവ് ശാലകളില്‍ നിന്നും പരിസര വീടുകളില്‍ നിന്നും ടൗണിലും റോഡ് പരിസരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നവര്‍ എന്നിവരെ ലക്ഷ്യംവച്ചാണ് സിറ്റി പൊലിസ് കാമറകള്‍ സ്ഥാപിച്ചത്.
നാളെ വൈകിട്ട് നാലിന് കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാവും.
കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം, സിറ്റി സി.ഐ കെ.വി പ്രമോദ്, കണ്‍സിലര്‍ ആശ, സി.സി ടി.വി ഇന്‍സുലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പുഷ്പരാജ്, മുഹമ്മദ്, ഫൈസല്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  18 minutes ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  33 minutes ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  33 minutes ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  44 minutes ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  an hour ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  an hour ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  an hour ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  an hour ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 hours ago