HOME
DETAILS
MAL
അനൂപിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
backup
April 13 2018 | 08:04 AM
ശ്രീകണ്ഠപുരം: കഴിഞ്ഞദിവസം റോഡപകടത്തില്‍ മരണപ്പെട്ട പൈസക്കരി ദേവമാതാ കോളജ് വിദ്യാര്‍ഥി അനൂപിന്റെ വിയോഗവാര്‍ത്ത മടമ്പം ഗ്രാമം കേട്ടത് ഞെട്ടലോടെ. മടമ്പത്തെ മുല്ലപ്പള്ളി ടോമി-ലൈസ ദമ്പതികളുടെ മകനും കോളജിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയങ്കരനുമായ അനൂപ് ബുധനാഴ്ച ഉച്ചക്ക് കോളജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ വരവേയാണ് അപകടമുണ്ടായത്. ചന്ദനക്കാംപാറയിലേക്ക് പോകുന്ന സ്വകാര്യബസാണ് വണ്ണായിക്കടവില്‍ വച്ച് അനൂപ് സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ ഇടിച്ചത്. ഉടന്‍ പരിയാരം ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. നെടുങ്ങോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ആതിര, അനിത എന്നിവര്‍ സഹോദരിമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."