തിരുവനന്തപുരത്ത് ബി.ജെ.പി നഗരസഭാ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: നഗരസഭയിലെ മേലാംകോട് വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ സജിയെ പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45ന് കരമന ജങ്ഷനിലായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച പ്രകാശിനേയും ആക്രമിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് പ്രകാശ്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് ആരോപിച്ചു.
എന്നാല്‍ ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. സംഭവം സി.പി.എമ്മിന് മേല്‍ ആരോപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന അപലപനീയമാണെന്നും ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് അടിസ്ഥാനരഹിതമായ ആരോപണത്തിന് പിന്നിലുള്ളതെന്നും ആക്രമണത്തെ അപലപിക്കുന്നതായും ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേമം നിയോജക മണ്ഡലത്തില്‍ പ്രതിഷേധ സൂചകമായി ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."