അപകട ഭീതിയില്‍ സഞ്ചാരികള്‍; പുനലൂര്‍ തൂക്കുപാലം നശിച്ചു തുടങ്ങി
സ്വന്തം ലേഖകന്‍
പുനലൂര്‍: പുനലൂര്‍ തൂക്കുപാലത്തില്‍ പുതുതായി ഉറപ്പിച്ച കമ്പക തടിയിലുള്ള പലകകള്‍ നശിച്ചു തുടങ്ങി. വിളഞ്ഞു പാകമാകാത്തതും ദ്രവിച്ചതും കേടുപാടുകളും ഉള്ള പലകകള്‍ ഉപയോഗിച്ചതാണ് കാരണം.
ഗര്‍ഡറുകള്‍ നിരത്തി തടിയിലുള്ള റണ്ണര്‍ ഫിറ്റു ചെയ്തിട്ടാണ് പലകകള്‍ പാകിയത്. ഇപ്പോള്‍ മിക്ക പലകയും ഇളകിമാറുകയും പലകകള്‍ തമ്മില്‍ കൂട്ടിമുട്ടിന്നിടത്ത വിള്ളലുകളും ഉïായിട്ടുï്.
തൂക്കുപ്പാലം പുരാവസ്തവകുപ്പു ഏറ്റെടുത്തിട്ട് കാല്‍ നൂറ്റാïായി. കഴിഞ്ഞ നഗരസഭയുടെ ഭരണകാലത്താണ് പഴയ പലകകള്‍ മാറ്റി ഉറപ്പുള്ള തടിയില്‍ പാലം ഉറപ്പിക്കാന്‍ കരാറു നല്‍കിയത്. ടൈïര്‍ എടുത്തയാള്‍ തീപ്പെട്ടിക്കൊള്ളിക്കു പയോഗിക്കുന്ന തടി യില്‍ നിന്നുള്ള പലകകളാണ് ഉപയോഗിച്ചത് എന്നആക്ഷേപം ഉയര്‍ന്നു.അന്നു പാകിയപലകകള്‍ മുഴുവന്‍ മാറ്റി. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവും നല്‍കി.
പുരാവസ്തു വകുപ്പ് പുതിയ ടെന്റര്‍ നല്കി ഈടും ഉറപ്പുമുള്ള പലകകള്‍ ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചു.
ഒന്നര വര്‍ഷം മുന്‍പു പണി പൂര്‍ത്തിയായി. വനം വകുപ്പ് ആവശ്യമായ കമ്പകത്തടി വനത്തില്‍ നിന്നു നല്‍കുകയും പാകമായ ആ തടി ജലാംശം കളഞ്ഞ ഈടുറ്റതാക്കാന്‍ സീസണിങ്ങും നടത്തി. അങ്ങനെ ഉപയോഗിച്ച തടിയാണ് ഇപ്പോള്‍ ദ്രവിച്ചം ഒടിഞ്ഞും ഇളകിയും നശിക്കുന്നതും പാലത്തില്‍ അകലമില്ലാതെ അടുക്കി പാകി ബലമുള്ള ബോള്‍ട്ടുകളില്‍ ഉറപ്പിച്ചിരുന്ന പലകകളെല്ലാം ചുരുങ്ങി അങ്ങിങ്ങു വിള്ളലുകളായി ഇളകി മാറി.
ദിനം പ്രതി നൂറുകണക്കിനു സഞ്ചാരികളാണ് പാലത്തിലൂടെകടന്നു പോകുന്നത്.പുരാവസ്തു വകുപ്പും നഗരസഭയും തൂക്കുപാലസംരക്ഷണത്തിന് ജീവനക്കാരെ നിയമിച്ചിട്ടുïെങ്കിലും പാലത്തിന്റെ ഇത്തരം കേടുപാടുകള്‍ മാറ്റുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."