HOME
DETAILS

ചീഫ് ജസ്റ്റിസിനെതിരായ ശാന്തി ഭൂഷന്റെ ഹരജി പരിഗണിക്കാന്‍ തീരുമാനം

  
backup
April 14, 2018 | 2:05 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b6%e0%b4%be

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി ചോദ്യംചെയ്ത് മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് രണ്ടംഗ ബെഞ്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 27ന് വാദം കേള്‍ക്കും.
സമാന കേസ് നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി ജസ്റ്റിസ് ചെലമേശ്വറും തള്ളി.
24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവുകൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് ചെലമേശ്വര്‍ കേസ് പരിഗണിക്കാന്‍ വിസമ്മതം അറിയിച്ചത്. ഇതേതുടര്‍ന്ന് ഹരജിക്കാരന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെ കേസ് വീണ്ടും സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് പരിഗണിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ശാന്തി ഭൂഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുശ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. കേസുകള്‍ ഏത് ബെഞ്ചിനു വിടണമെന്നത് കൊളീജിയം വിളിച്ചുചേര്‍ത്ത് നിര്‍ണയിക്കണമെന്നതാണോ നിങ്ങളുടെ ആവശ്യമെന്ന് വാദംകേള്‍ക്കലിന് തുടക്കമിട്ട് ജസ്റ്റിസ് സിക്രി ഹരജിക്കാരോട് ചോദിച്ചു.
അതേ എന്നു പ്രതികരിച്ച ദുശ്യന്ത് ദവെ, കേസുകള്‍ വിഭജിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് നിയമം ലംഘിച്ചെന്ന് വ്യക്തമാക്കി. ദിവസേന നൂറുകണക്കിനു കേസുകള്‍ സുപ്രിംകോടതി മുന്‍പാകെയെത്തുമെന്നും അതെല്ലാം വിഭജിക്കാനായി കൊളീജിയം വിളിച്ചുചേര്‍ക്കല്‍ പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക രാഷ്ട്രീയ സ്വഭാവമുള്ളതും വൈകാരികവുമായ കേസുകള്‍ മാത്രം കൂടിയാലോചനയിലൂടെ തീരുമാനിച്ചാല്‍ മതിയെന്ന് ദവെ വ്യക്തമാക്കി.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് ചോദ്യംചെയ്യുന്നതടക്കമുള്ള 14 കേസുകളും ഉദാഹരണമായി ദവെ ഓര്‍മിപ്പിച്ചു.
തങ്ങള്‍ ഏതെങ്കിലും വ്യക്തിയെയല്ല ഉന്നംവയ്ക്കുന്നതെന്നും സ്ഥാപനത്തിന്റെ സുതാര്യത മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago