പിണ്ടിമനയിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്: ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന് പിണ്ടിമന പഞ്ചായത്തില്‍ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലിം. പഞ്ചായത്തീരാജ് ആക്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചാണ് ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും രഹസ്യ നീക്കത്തിലൂടെയാണ് സ്ഥലം ഏറ്റെടുത്തതെന്നും ഇത് മാലിന്യ സംസ്‌കരണ പ്ലാന്റ് ആണെന്നും വരുത്തി തീര്‍ക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുുണ്ട്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഹരിത കേരള മിഷനില്‍ ഏറ്റവും പ്രാധാന്യം പ്ലാസ്റ്റിക് സംസ്‌ക്കരണത്തിന് നല്‍കിയിട്ടുണ്ട്. ഒരു ബ്ലോക്ക് അതിര്‍ത്തിയില്‍ ഒരു ഷ്രെഡിങ് യൂണിറ്റ് (പ്ലാസ്റ്റിക് മുറിച്ച് തരികളാക്കു കേവലം ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള യന്ത്രം) എന്ന സര്‍ക്കാര്‍ നയം ഏറ്റെടുത്ത് ആദ്യം നടപ്പിലാക്കാന്‍ ഇച്ഛാശക്തി കാണിച്ചത് ഈ ബ്ലോക്ക് പഞ്ചായത്ത് ആണ്. ഷ്രെഡിങ് യൂണിറ്റിനെ പറ്റി വിശദമായി പഠനം നടത്തിയതിന് ശേഷമാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വിവിധ ജനറല്‍ കമ്മിറ്റി യോഗങ്ങളില്‍ നിരവധി തവണ ഈ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്തതിന് ശേഷവും ഭരണ സമിതി അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തിലുമാണ് ഷ്രെഡിങ് യൂണീറ്റിന് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന രേഖയിലും പദ്ധതി രേഖയിലും ഈക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്.
പത്ര പരസ്യം നല്‍കി സ്ഥലമുടമകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുകയും റവന്യു ഉദ്യോഗസ്ഥരുടെ വാല്യവേഷന്‍, ഗവ.പ്ലീഡറുടെ സാക്ഷ്യപത്രം, ശുചിത്വ മിഷനില്‍ നിന്നുള്ള ഫീസിബിലിറ്റി ഇങ്ങനെ തികച്ചും സുതാര്യമായാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. സ്ഥലം വാങ്ങിയ ഡിവിഷനിലെ മെമ്പര്‍ അടക്കം ഏകകണ്ഠമായാണ് ഈ സ്ഥലം വാങ്ങുതിനെ കമ്മിറ്റിയില്‍ പിന്തുണച്ചത്. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത് വിവിധ പഞ്ചായത്തുകളില്‍ നിന്ന് ഹരിത കര്‍മ സേനകള്‍ ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് നുറുക്കി ഗ്രാന്യൂള്‍സ് ആക്കി ക്ലീന്‍കേരള കമ്പനിക്ക് കൈമാറുന്ന പദ്ധതിയാണിത്.
അതിവേഗം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ബ്ലോക്ക് ഭരണ സമിതിയെ ഇകഴ്ത്തി കാണിക്കുതിനും വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി ബോധപൂര്‍വമായി തടയിടാനും വേണ്ടി ഒരു വിഭാഗം ആളുകള്‍ നടത്തുന്ന ഇടപെലുകള്‍ക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പൊതുജനങ്ങളെ അണിനിരത്തികൊണ്ടും വിശ്വാസത്തിലെടുത്തു കൊണ്ടും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് റഷീദാ സലിം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."