നാടന്‍ പച്ചക്കറി വിപണി വിഷുക്കണി 2018ന് തുടക്കമായി
ആലപ്പുഴ: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിഷരഹിത പഴം, പച്ചക്കറി വിപണി വിഷുക്കണി 2018 ജില്ലയിലെ പഞ്ചായത്തുകളില്‍ തുടക്കമായി. കൃഷി വകുപ്പ്, ഹോര്‍ട്ട് കോര്‍പ്, കുടുംബശ്രീ, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്തുകളിലും നഗരസഭകളിലും ചന്ത ആരംഭിക്കുന്നത്.
വിഷുച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം മായിത്തറ ദേശീയ പാതയോരത്തെ കാനറാ ബാങ്കിന് എതിര്‍വശം ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ കൃഷി വകുപ്പിന്റെ ആയിരത്തോളം വിഷുച്ചന്തകളാണ് തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ 81 എണ്ണം ഉണ്ട്. കഴിഞ്ഞ് ഓണത്തിനും ഈ വിഷുവിനും പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കാത്ത സാഹചര്യം സൃഷ്ടിച്ചത് സമയോചിതമായ ഇടപെടീലും സര്‍ക്കാര്‍ നയവും മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി.
പച്ചക്കറി കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയോടെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹരിത കേരള മിഷന്‍ ഉള്‍പ്പെടയുള്ള പദ്ധതികള്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
നമ്മൂടെ ആരോഗ്യത്തെ ബാധിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷമയമായ പച്ചക്കറി ഒഴിവാക്കാന്‍ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ കൃഷിയിടങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് പൊതു വിപണയില്‍ നിന്ന് ലഭിക്കുന്ന വിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ നല്‍കിയാണ് കൃഷി വകുപ്പ് ശേഖരിക്കുന്നത്.
പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താവിന് ലഭിക്കും.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. സേതുലക്ഷമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലക്‌സ് സി. മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ലത.ജി.പണിക്കര്‍, സുധര്‍മണി തമ്പാന്‍, കെ.ജെ.റോസ്‌മേരി, രഘുവരന്‍, റെജിമോള്‍ ബിജു, ബി.സലിം, കെ.സുധീഷ്, റോസ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."