കുഫോസിന് അഭിമാനനേട്ടം; അഞ്ച് ഗവേഷകര്‍ക്ക് രാജ്യാന്തര ഫെല്ലോഷിപ്പ്
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) അഞ്ച് യുവ ഗവേഷകര്‍ക്ക് രാജ്യാന്തര ഫെല്ലോഷിപ്പ് ലഭിച്ചു. മൂന്ന് പേര്‍ക്ക് തായ്ലാന്റ് ഫെല്ലോഷിപ്പും രണ്ട് പേര്‍ക്ക് നെതര്‍ലാന്റ്സ് ഫെല്ലോഷിപ്പുമാണ് ലഭിച്ചത്.
കുഫോസിന്റെ മത്സ്യ സംസ്കരണ വിഭാഗത്തില്‍ ബയോകെമിസ്ട്രി ഗവേഷണം നടത്തുന്ന യുവഗവേഷകരാണ് അഭിനാര്ഹമായ ഈ നേട്ടം കൈവരിച്ചത്.
മത്സ്യസംസ്കരണ വിഭാഗത്തില്‍ ഡോ. ഇ.പി പ്രീതത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന അമിത കുര്യന്, പാര്‍വ്വതി പ്രകാശ്, പ്രസീത ഭട്ട് എന്നിവര്‍ക്കാണ് തായ്ലാന്റ് എക്സേഞ്ച് ഫെല്ലോഷിപ്പ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക്് തായ്ലാന്റിലെ ശാസ്ത്ര ഗവേഷണ കൗണ്‍സില്‍ നല്കുന്ന ഫെല്ലോഷിപ്പാണ് ഇത്.
ഫെല്ലോഷിപ്പിന്റെ ഭാഗമായി തായ്ലാന്റിലെ പ്രശസ്ത സാങ്കേതിക സര്‍വകലാശാലയായ ചിയാങ്ങ് മായി യൂണിവേഴ്സിറ്റിയില്‍ മൂന്ന് മാസം ഇവര്‍ ഗവേഷണം നടത്തും.
തായ്ലാന്റിലെ പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനനായ ഡോ.ഹെയ്ന് വാന്‍ ഡോനിന്റെ കീഴിലാണ് കുഫോസിന്റെ ഗവേഷകര്‍ തായ്ലാന്റില് ഗവേഷണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."