ക്ഷീര മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി കെ. രാജു
വെള്ളാങ്ങല്ലൂര്‍: ക്ഷീര മേഖലയില്‍ ഈ വര്‍ഷം ഡിസംബറോടെ കേരള സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് സംസ്ഥാന വനം-മൃഗ സംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വള്ളിവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിര്‍മിച്ച പാല് സംഭരണ മുറിയുടേയും നവീകരണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു ആവശ്യമുള്ള പാലിന്റെ 83 ശതമാനം ഇപ്പോള്‍ ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പാലുല്പാദനം 17 ശതമാനം വര്‍ധിച്ചു. അന്യസംസ്ഥാനത്തു നിന്നെത്തുന്ന പാലിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ കഴിയുന്നില്ല. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച് സംസ്ഥാനം ക്ഷീരോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മില്‍ക്ക് അനലൈസറിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നക്കര ഷാജി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസ് സാമുവല്‍ പദ്ധതി വിശദീകരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി രവീന്ദ്രദാസ് വള്ളിവട്ടം ക്ഷീരസംഘത്തിനുള്ള അവശ്യാധിഷ്ടിത ധനസഹായം വിതരണം ചെയ്തു.
മുതിര്‍ന്ന ക്ഷീര കര്‍ഷകരെ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ആദരിച്ചു. വള്ളിവട്ടം ക്ഷീര സംഘത്തിലെ മുന്‍ പ്രസിഡന്റുമാരെ ഇ.ആര്.സി.എം.പി.യു ചെയര്മാന് പി.എ ബാലന് മാസ്റ്റര്‍ ആദരിച്ചു.
വല്‍സല ബാബു, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, നിഷ ഷാജി, എം.കെ മോഹനന്, പ്രീതി സുരേഷ്, കെ.എസ് മോഹനന്, കെ.എച്ച് അബ്ദുല്‍ നാസര്‍, ഷിബിന്‍ ആക്ലിപ്പറമ്പില്‍, ക്ഷീര വികസന ഓഫിസര്‍ പി.എസ് അരുണ്‍, വള്ളിവട്ടം ക്ഷീര സംഘം പ്രസിഡന്റ് ഷാജി ആറ്റാശ്ശേരി, സുരേഷ് പണിക്കശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."