കക്കൂവാ പുഴയും വറ്റി;കുടിവെള്ളം കിട്ടാതെ ആദിവാസികള്‍
ജീവന്‍ നിലനിര്‍ത്താന്‍ നെട്ടോട്ടം
ഇരിട്ടി:കൊടുംവരള്‍ച്ചയോടെ വരവറിയിച്ചുകൊണ്ടു മലയോരമേഖലയിലെ ജലസ്രോതസുകളായ പുഴകളും തോടുകളും വറ്റി. ഇതോടെ ഇവയെ ആശ്രയിച്ചുകഴിയുന്ന ആദിവാസി ജനവിഭാഗങ്ങളടക്കമുള്ളവര്‍ കുടിനീരിനായി നെട്ടോട്ടമോടി തുടങ്ങി.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകളിലുള്‍പ്പെടെ കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്ന ആറളം കക്കുവാ പുഴ വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ആറളം ആദിവാസി മേഖലയിലെ ആദിവാസികള്‍ താമസിക്കുന്ന പതിനൊന്ന് ,പതിമൂന്ന്,ബ്ലോക്കുകളിലെ പ്രധാന ജലസ്രോതസാണ് കക്കൂവപുഴ.
മറ്റുബ്ലോക്കുകളില്‍ ആദിവാസികള്‍ക്ക് സ്വന്തം നിലയില്‍ കിണര്‍ കുഴിക്കാന്‍ ടി.ആര്‍.ഡി.എം വഴി ധനസഹായം നല്‍കിയെങ്കിലും ചില കുടുംബങ്ങള്‍ക്കു മാത്രമാണ് കിണര്‍ കുഴിക്കാന്‍ സാധിച്ചത്.
മറ്റുള്ളവര്‍ക്കാവട്ടെ കുഴിച്ച കിണറില്‍ വെള്ളം വറ്റിയതാണ് വിനയായത്.
മുന്‍കാലങ്ങളില്‍ കടുത്ത വേനലിലിലും നിറഞ്ഞൊഴുകിരുന്ന കക്കുവ പുഴയാണ് പതിവില്‍ നിന്നും വിപരീതമായി ഇക്കുറി വറ്റിവരണ്ടത്.
ആറളം ഫാമിനു പുറമെ വിയറ്റനാം മുതല്‍ ആറളം വരെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അലക്കാനും കുളിക്കാനും കൃഷിയിടം നനക്കാനും ആശ്രയിച്ചിരുന്ന പുഴയാണ് മരണമണി മുഴക്കി കനത്ത വേനലില്‍ വറ്റിവരണ്ടത്.
കഴിഞ്ഞ തവണ പഞ്ചായത്തിന്റെ സഹായത്തോടെ നാട്ടുകാര്‍ പുഴയ്ക്ക് കുറുകെ ബണ്ടുകള്‍ തീര്‍ത്ത് വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നു. ഇത്തവണ ബണ്ടുകള്‍ ഒരുക്കിയെങ്കിലും കൊടുംവരള്‍ച്ചയായതിനാല്‍ അതുംഫലപ്രദമായില്ല.
അനധികൃതമായി മണല്‍ മാഫിയ പുഴ ഭൂമി കുഴിച്ചെടുത്ത് മണലൂറ്റിയതും പുഴയരുകിലെ കൈത, ആറ്റുവഞ്ചി, ഓട തുടങ്ങിയവയുടെ നാശവുമാണ് ഒരു കാലത്ത് നിറഞ്ഞൊഴുകിയ കക്കുവപുഴ മെലിയാന്‍ കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."