HOME
DETAILS
MAL
കുട്ടികളെ കൊല്ലുന്നവര്‍ക്ക് ബി.ജെ.പി തണലേകുന്നു: പാച്ചേനി
backup
April 14 2018 | 07:04 AM
തളിപ്പറമ്പ്: മോദി ഭരണത്തിന് കീഴില്‍ രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. കുട്ടികളെ പൈശാചികമായ രീതിയില്‍ കൊന്നൊടുക്കുന്ന നരാധമന്മാര്ക്ക് ബി.ജെ.പി തണലേകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കത്വ, ഉന്നാവ സംഭവങ്ങളെത്തുടര്‍ന്ന് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ എങ്ങനെയൊക്കെ സംരക്ഷിച്ചാലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭത്തിലൂടെ അതിനെ ചെറുക്കുമെന്നും പാച്ചേനി പറഞ്ഞു. പി.എം പ്രേംകുമാര്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ജോഷി കണ്ടത്തില്‍, ടി. ജനാര്ദ്ദനന്, ഇ.ടി രാജീവന്, മനോജ് കൂവേരി, രാജീവന് കപ്പച്ചേരി, കുഞ്ഞമ്മ തോമസ്, രാഹുല്‍ ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."