ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കും: മന്ത്രി ശശീന്ദ്രന്‍
തളിപ്പറമ്പ്: റോഡപകടങ്ങള്‍ കുറക്കാന്‍ ബോധവല്‍ക്കരണം കൊണ്ട് മാത്രം സാധ്യമാകില്ലെന്നും നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍.
മൂന്നുതവണ പിഴയീടാക്കി വിട്ടവരെ നാലാം തവണ പിടികൂടിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും തളിപ്പറമ്പ് സബ് ആര്‍.ടി ഓഫിസിനു കീഴിലുള്ള ഓട്ടോമോട്ടീവ് ഡ്രൈവിങ് ടെസ്റ്റ് സ്‌റ്റേഷനും കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രത്തിനും കാഞ്ഞിരങ്ങാട്ട് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുമാസത്തിനുള്ളില്‍ പുതിയ രീതിയിലുള്ള കേന്ദ്രം സജ്ജമാക്കും. പിന്നീട് ഡ്രൈവിങ് ടെസ്റ്റിലും വാഹന പരിശോധനയിലും ബാഹ്യ ഇടപെടല്‍ നടക്കില്ല. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പായി എല്ലാ താലൂക്കുകളിലും ആര്‍.ടി ഓഫിസുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, സി. ജീജ, ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ എം. മുരളി, ആര്‍.ടി.ഒ എം. മനോഹരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."