ജനങ്ങളെ രണ്ടു തട്ടിലാക്കി റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന്
കല്‍പ്പറ്റ: റെയില്‍വേയുടെ പേരില്‍ വയനാട്ടിലെ ജനങ്ങളെ രണ്ടു തട്ടിലാക്കി സര്‍ക്കാര്‍ പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനായി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് നടത്തും. 16, 17 തിയതികളില്‍ ബത്തേരിയില്‍ നിന്നാരംഭിച്ച് കല്‍പ്പറ്റയില്‍ അവസാനിക്കുന്ന റാലിയില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുക്കും. ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മാണം ആരംഭിച്ച റെയില്‍ പദ്ധതി ഇന്ന് എവിടെയും എത്താതെ നില്‍ക്കുകയാണ്. ദക്ഷിണേന്ത്യയുടെ വികസനത്തിന് കുതിപ്പേകുന്ന റെയില്‍ പദ്ധതി സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയംമൂലം പാതിവഴിയില്‍ അവസാനിച്ചിരിക്കുകയാണ്. നിയമസഭയെപ്പോലും തെറ്റിധരിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയില്‍ കര്‍ണാടകയ്ക്ക് എതിര്‍പ്പില്ലെന്ന് കാണിച്ച് കേരളത്തിന് കത്ത് നല്‍കിയെങ്കിലും യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ല.
വയനാട്ടുകാരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാത ജില്ലയുടെ സമഗ്രവികസനത്തിനുതക്കുന്നതാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ വ്യവസായങ്ങള്‍ വര്‍ധിക്കുന്നതിന് തടസമായി നില്‍ക്കുന്നത് ഗതാഗത പ്രശ്‌നമാണ്. യാത്രാ ദൈര്‍ഘ്യം പകുതിയായി കുറക്കുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പാത ലാഭകരമാണെന്ന് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്. 16ന് വൈകുന്നേരം നാലിന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ എട്ടിന് ബത്തേരിയില്‍ മാര്‍ച്ച് ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റിന് സമീപം സമാപിക്കും. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും എം.പി യും മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ചിന് മുന്നോടിയായി നാളെ വൈകുന്നേരം മൂന്നിന് വ്യാപാര ഭവനില്‍ കണ്‍വന്‍ഷന്‍ ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി, എം.സി അബ്ദു ഐഡിയല്‍, മോഹനന്‍ ചന്ദ്രഗിരി പങ്കെടുത്തു.
ലോങ്് മാര്‍ച്ച് വിജയിപ്പിക്കും
നഞ്ചന്‍ഗോഡ്-നിലമ്പുര്‍ റെയില്‍ പാത അട്ടിമറിക്ക് എതിരേ വയനാട് ജനാവലി നടത്തുന്ന ലോങ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മത സാംസ്‌ക്കാരിക സാമൂഹിക സംഘടനകളും റാലിയില്‍ പങ്കെടുക്കും. റെയില്‍വേ അട്ടിമറിക്കുന്നത് വയനാട് ജനതയുടെ ആത്മാഭിമാനത്തോട് ഉള്ള വെല്ലുവിളി ആണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി. ലോങ്മാര്‍ച്ചില്‍ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മതമേലധ്യക്ഷന്മാരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകരും അണി ചേരും. മാര്‍ച്ച് കടന്നുപോകുന്ന പട്ടണങ്ങളില്‍ വ്യാപരികള്‍ മാര്‍ച്ചിന് സ്വീകരണം ഒരുക്കും.
മാര്‍ച്ചിന് ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സംഘവും ഉണ്ടാകും. കേന്ദ്ര സംസ്ഥാനങ്ങളുടെ അനുമതി ലഭിക്കുകയും ഇ. ശ്രീധരന്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം എന്നു ഉറപ്പ് നല്‍കുകയും ചെയ്ത പാതക്ക് കര്‍ണടാക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന് കളവ് പറഞ്ഞു പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുതിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ജനരോഷം.
25 കിലോമീറ്റര്‍ ദൂരമുള്ള ലോങ്മാര്‍ച്ചിന് ശേഷവും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളും ആയി മുന്നോട്ട് പോകും.
ലോങ്മാര്‍ച്ച് വിജയിപ്പിക്കും: മുസ്‌ലിംലീഗ്
സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ ജനതയുടെ സ്വപ്ന പദ്ധതിയായ നഞ്ചന്‍കോഡ് നിലമ്പൂര്‍ റെയില്‍വേ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഹീനമായ ശ്രമത്തിനെതിരേ വയനാട്ടിലെ ജനകീയ കൂട്ടായ്മ 16, 17 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് നടത്തുന്ന ലോങ്ങ് മാര്‍ച്ചില്‍ മുഴുവന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.സെക്രട്ടറി എം.എ അസൈനാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി അയ്യൂബ് അധ്യക്ഷനായി. വി. ഉമ്മര്‍ഹാജി, പി. ഉമ്മര്‍ ഹാജി, സി.കെ ഹാരിഫ്, ഷബീര്‍ അഹമ്മദ്, ആരിഫ്തണലോട്ട്, കെ. അഹമ്മദ് കുട്ടി, കെ.പി അഷ്‌കര്‍, സമദ് കണ്ണിയന്‍, മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."