HOME
DETAILS

നിലമ്പൂര്‍-നഞ്ചന്‍കോട്-വയനാട് റെയില്‍വേ; ലോങ് മാര്‍ച്ചിന് പിന്തുണയേറുന്നു

  
backup
April 15 2018 | 04:04 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5

 

കല്‍പ്പറ്റ: വയനാടിന്റെയും കേരളത്തിന്റെയും അവകാശമായ കൊച്ചി-ബംഗളൂരു- നഞ്ചന്‍കോട്-നിലമ്പൂര്‍ ലിങ്ക് റയില്‍പാത അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് നീലഗിരി വയനാട് എന്‍.എച്ച് ആന്‍ഡ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജനാവലിയുടെ ലോങ് മാര്‍ച്ചില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടസ്സപ്പെടുത്തരുതെന്നും വിശദമായ പദ്ധതിയുടെ സ്ഥലനിര്‍ണ്ണയ സര്‍വേ പൂര്‍ത്തിയാക്കാന്‍ ഡോ.ഇ ശ്രീധരന് പൂര്‍ണ സഹകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ലോങ് മാര്‍ച്ച് നടത്തുന്നത്. 17ന് രാവിലെ എട്ടു മണിക്ക് സുല്‍ത്താന്‍ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് രണ്ടു മണിക്ക് കല്‍പ്പറ്റ് സിവില്‍ സ്റ്റേഷനില്‍ സമാപിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസാംസ്‌കാരിക സംഘടനകളും ലോങ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാപനത്തില്‍ എം.പി.എമാരായ പി.വി അബ്ദുല്‍വഹാബ്, വി മുരളീധരന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, എം ഉമ്മര്‍ പങ്കെടുക്കും.
കേന്ദ്രം അനുമതി നല്‍കുകയും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്ത റെയില്‍പാതയുടെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കേണ്ട ചുമതല കേരള സര്‍ക്കാരിനാണ്. എന്നാല്‍ പാത അട്ടിമറിക്കാനുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നത്. പാതക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്നും കര്‍ണാടകയാണ് കേരളത്തിന്റെ ശത്രുവെന്നും ബന്ധപ്പെട്ട മന്ത്രി തന്നെ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിക്കയാണ്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഡി.പി.ആര്‍ തയാറാക്കാനുള്ള തുകയുടെ ആദ്യഗഡു രണ്ട് കോടി ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍ ഉത്തരവ് പുറവിടുവിച്ച ശേഷം തുക നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവുകളെയും നടപടി ക്രമങ്ങളെയും പോലും പരിഹാസ്യമാക്കുന്ന വിധത്തിലുള്ള ബാഹ്യ ഇടപെടലുകളാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ പേരില്‍ നടക്കുന്നതെന്നും പാതയുടെ അലൈന്‍മെന്റ് മാറ്റാനുള്ള ശ്രമങ്ങളും പിന്‍വാതിലിലൂടെ നടക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), കേരളാ കോണ്‍ഗ്രസ് (പി.സി തോമസ്) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത്ഫ്രണ്ട് തുടങ്ങിയ യുവജന സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി, എക്‌സ് സര്‍വിസ്‌മെന്‍ ലീഗ്, വയനാട് ചേബംര്‍ ഓഫിസ് കൊമേഴ്‌സ്, മൈസൂര്‍ മലയാളി സമാജം, സുവര്‍ണ്ണ കന്നട കേരള സമാജം, ജിഞ്ചര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍, സൈക്കിള്‍ ക്ലബ് തുടങ്ങിയ സംഘടനകളും, അയല്‍ക്കൂട്ടങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ടി.എം റഷീദ്, പി.വൈ മത്തായി, അഡ്വ.പി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago