തുറുവാണം ദ്വീപിലേക്കുള്ള റോഡ് താഴ്ന്നുപോയി
മാറഞ്ചേരി: തുറുവാണം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നു. ഏറെനാളത്തെ ദ്വീപ് നിവാസികളുടെ മുറവിളിയെ തുടര്‍ന്ന് അടുത്തിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ എം.എല്‍.എ ആസ്തിവികസന ഫണ്ടണ്ടില്നിന്നു എഴുപത് ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിത റോഡാണ് തകര്‍ന്നത്.
പൊന്നാനി കോളില്‍ സാധാരണ ബണ്ടണ്ടുകള് തകരാന്‍ കാരണമാകുന്ന പൂതച്ചേര്‍ പ്രതിഭാസമാണ് ഇവിടെയും റോഡ് തകരാന്‍ കാരണമെന്നു കരുതുന്നു. റോഡ് താഴ്ന്നു പോകുകയും തൊട്ടടുത്ത തോട്ടില്‍ മണ്ണ് പൊങ്ങുകയുമാണ് ചെയ്തിരിക്കുന്നത്. മുന്പുണ്ടണ്ടായിരുന്ന റോഡ് വര്‍ഷക്കാലമായാല്‍ വെള്ളത്തില്‍ മുങ്ങുകയും യാത്ര അസാധ്യമാവുകയും ചെയ്തതോടെയാണ് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മാണം നടത്തിയത്. നിര്‍മാണത്തില്‍ സ്വീകരിക്കാവുന്ന മുന്‍കരുതലുകള്‍ എടുത്തിരുന്നതായും തൊട്ടടുത്ത ബണ്ടണ്ടു മുഖേന ബദല്‍ യാത്ര മാര്‍ഗം ഒരുക്കുമെന്ന് വാര്‍ഡ് അംഗം ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ ഒഴുക്കുള്ള വെള്ളത്തെ തടഞ്ഞു നിര്‍ത്തിയുള്ള റോഡ് ഇവിടെ പ്രവര്‍ത്തികമല്ലെന്നും പാലം ഉള്പ്പെടുത്തിക്കൊണ്ടണ്ട് യാത്ര മാര്‍ഗം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു. കുറച്ചു ദിവസമായി തോട്ടത്തടുത്ത കോളിലെ ബണ്ടണ്ടു നിര്‍മാണവുമായി ബന്ധപെട്ടു നിരന്തരം ലോറികള്‍ ഈ മാര്‍ഗത്തിലൂടെ സഞ്ചരിച്ചതാണ് ഇപ്പോഴത്തെ തകര്‍ച്ചക്ക് കാരണമെന്നും ആരോപണമു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."