HOME
DETAILS
MAL
പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍
backup
April 16 2018 | 09:04 AM
മാനന്തവാടി: പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മരിച്ചു. എടവക രേണ്ടനാല് താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്. പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒന്‍പതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കിടത്താന്‍ ബെഡില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചപ്പയ്ക്ക് മരുന്ന് നല്കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ച ചപ്പ വഴിമധ്യേ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരമാണ് ചപ്പയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."