HOME
DETAILS
MAL
മണിയുടെ ശരീരത്തില്‍ വിഷാംശം വന്നതെങ്ങനെയെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ ക്ലോറോ പൈറിപോസ് എന്ന കീടനാശിനി എങ്ങനെയെത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന പൊലിസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
മണിയുടെ ഘാതകരെ കണ്ടെത്താനുള്ള കാലതാമസത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. മണിയുടെ സഹോദരന് രാമകൃഷ്ണനും ഭാര്യ നിമ്മിയും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."