വിദ്യാര്‍ഥികള്‍ പുതു തലമുറയുടെ വക്താക്കളാകണം: സാദിഖലി തങ്ങള്‍
പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികള്‍ പുതിയ കാലഘട്ടത്തിന്റെ വക്താക്കളാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.എസ്.എഫ് ജില്ലാ ക്യാംപ് ഇന്‍സ്റ്റിഗേറ്റിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മൂന്ന് ദിവസങ്ങളിലായി പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടന്ന ജില്ലാ ക്യാംപില്‍ രാജ്യത്തിന്റെ സമകാലിക രാഷ്ട്രീയവും മാധ്യമങ്ങളുടെ സ്വാധീനവും, സംഘടന ശാക്തീകരണം, കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്തമായ സെഷനുകളും ചര്‍ച്ചകളും നടന്നു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തുവിനു ഉപഹാരം നല്‍കി ആദരിച്ചു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, എന്‍.എ കരീം, ഷരീഫ് വടക്കയില്‍, നിഷാദ് കെ സലീം, എ.കെ മുസ്തഫ, വി.പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തില്‍, സലാം മണലായ, റഷീദ് മേലാറ്റൂര്‍, കെ.എം ഫവാസ്, കെ.പി മുഹമ്മദ് ഇഖ്ബാല്‍, കബീര്‍ മുതുപറമ്പ്, ടി.നിയാസ്, റിയാസ് പുല്‍പറ്റ, ഇ.വി ഷാനവാസ്, അഷ്ഹര്‍ പെരുമുക്ക്, നഹാസ് പാറക്കല്‍, മുഹമ്മദലി നരിക്കുന്നന്‍, ഷാഹിര്‍ മാണൂര്‍, സാദിഖ് ഒള്ളക്കന്‍, കെ.പി റമീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."