ലോകത്തിന് മുന്നില്‍ ഇന്ത്യയെ ചെറുതാക്കി: ജിഫ്‌രി തങ്ങള്‍
താമരശ്ശേരി: ലോക ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മൃഗീയതയെ പോലും പിറകിലാക്കിയ ക്രൂരതയാണ് കാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയ്ക്ക് നേരെയുണ്ടായതെന്നും പ്രതികള്‍ എത്ര സ്വാധീനമുള്ളവരാണെങ്കിലും നിയമത്തിന്റെ വലയത്തില്‍പ്പെടുത്തി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ഒരു ദേവാലയത്തെ മലിനമാക്കിക്കൊണ്ട് നടത്തിയ ഈ മനുഷ്യക്കുരുതിക്കെതിരേ ശക്തമായി രംഗത്ത് വരേണ്ടത് ആ മതവിഭാഗത്തിന്റെ ആളുകള്‍ കൂടിയാണ്.
കൂടത്തായി എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫും സംഘടിപ്പിച്ച മജ്‌ലിസുദ്ദഅവയുടെ സമാപന വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
നകുന്നത്ത് കണ്ടി ആലിക്കുട്ടി ഹാജി സ്മരണിക 'ഓര്‍മക്കൂട്ട് ' ജിഫ്‌രി തങ്ങള്‍ പ്രകാശനം ചെയ്തു. സംയുക്ത മഹല്ല് ജമാഅത്ത് കണ്‍വീനര്‍ എ.കെ കാതിരിഹാജി ഏറ്റുവാങ്ങി. സംയുക്ത മദ്‌റസ അസോസിയേഷന്‍ കണ്‍വീനര്‍ വി.കെ ഇമ്പിച്ചി മോയി അധ്യക്ഷനായി. മമ്മുട്ടി നിസാമി വയനാട് മുഖ്യ പ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി, എ.കെ അബ്ബാസ് ഹാജി, പി.ടി ഷൗക്കത്തലി മുസ്‌ലിയാര്‍, ജലീല്‍ ഫൈസി, സിദ്ദീഖ് നടമ്മല്‍ പോയില്‍, പി.ടി ആലിക്കുട്ടി ഹാജി, വി.കെ സിയ്യാലി, സി.കെ ഹുസൈന്‍ കുട്ടി, എ.കെ ഹംസ, എം.ടി മുഹമ്മദ്, മുജീബ് കൂളിക്കുന്ന്, കെ.കെ മുഹമ്മദ് ബാവഹാജി, മുനീര്‍ കൂടത്തായി, ഇഹ്‌സാന്‍ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."