ബഹുസ്വരതക്കുമേല്‍ ഏകസ്വരം അടിച്ചേല്‍പ്പിക്കുന്നു: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കോഴിക്കോട്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തെ തകര്‍ത്ത് ബഹുസ്വരതക്കു മേല്‍ ഏകസ്വരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരേ മതേതര സമൂഹം ശക്തിപ്പെടുത്താന്‍ മാധ്യമ-രാഷ്ട്രീയ നേതൃത്വം മുന്നോട്ടു വരണമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമൂഹ്യജീവിതം മുഴുവനായും ഫാസിസത്തിന്റെ കരാളഹസ്തങ്ങളില്‍ പിടയുമ്പോഴും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വത്തിന്റെ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കാന്‍ സമയം അതിക്രമിച്ചുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ ഇന്നലെ രാവിലെ നടന്ന തസ്‌വീദ് മുഅല്ലിം ക്യാംപ് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.
ടി.വി അബ്ദുസ്സമദ് ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് സമദാനി സുവനീര്‍ പ്രകാശനം ചെയ്തു. കൊയപ്പത്തൊടി മുഹമ്മദലി ഏറ്റുവാങ്ങി. സാലിം ഫൈസി കൊളത്തൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്നു നടന്ന ആത്മീയ സദസ് സി.എച്ച് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി ഉദ്‌ബോധനം നടത്തി. ഒളവണ്ണ അബൂബക്കര്‍ ദാരിമി മജ്‌ലിസുന്നൂറിനു നേതൃത്വം നല്‍കി. എം.സി മായിന്‍ ഹാജി, മാമുക്കോയ ഹാജി സംസാരിച്ചു.
എസ്.കെ.എസ്.ബി.വി സ്റ്റുഡന്റ്‌സ് എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് പാണക്കാട് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫുആദ് വെള്ളിമാട്കുന്ന് അധ്യക്ഷനായി. റഹീം ചുഴലി, ആസിഫ് വാഫി സംസാരിച്ചു. മുഹ്‌സിന്‍ ഓമശ്ശേരി സ്വാഗതവും ഹര്‍ഹാന്‍ മില്ലത്ത് നന്ദിയും പറഞ്ഞു. വിഖായ വളണ്ടിയര്‍ മാര്‍ച്ചും നടന്നു.
സമാപനം ഇന്ന് വൈകിട്ട് അഞ്ചിന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."