HOME
DETAILS
MAL
'പൊലിസിന്റെ നടപടി ജനാധിപത്യവിരുദ്ധം'
backup
April 17 2018 | 07:04 AM
കാസര്‍കോട്: രാജ്യത്തെ ഞെട്ടിച്ച എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനെ പൊലിസ് ശത്രുതാ മനോഭാവത്തോടെ കാണുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി.
നിസ്സാര സംഭവങ്ങള്‍ക്ക് പോലും ഹര്‍ത്താലുകള്‍ നടക്കുന്ന നമ്മുടെ രാജ്യത്ത് അസംഘടിതരായ ഒരു സമൂഹം ഹര്‍ത്താല്‍ നടത്തിയതിനെ വൈരാഗ്യബുദ്ധിയോടെ സമീപിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം അകാരണമായി പലരെയും അറസ്റ്റ് ചെയ്ത പൊലിസ് നടപടി ശരിയല്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മണ്ഡലം സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക, മുഹമ്മദലി അലി, എസ്.എ അബ്ദുല്‍ റഹ്മാന്, ഫൈസല്‍ കോളിയടുക്ക, സവാദ് കല്ലങ്കൈ, മുഹമ്മദ് കരിമ്പളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."