ടാക്‌സി ഓട്ടോ / കാറോടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട; സുപ്രധാന ഉത്തരവിറക്കി കേന്ദ്ര ഗതാഗത വകുപ്പ്
ആലുവ: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ടത് മീഡിയം/ഹെവി ഗുഡ്‌സ് ,പാസന്‍ജര്‍ വാഹനങ്ങള്‍ക്ക് മാത്രമായി ചുരുക്കി കൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്‌ലേ ഉത്തരവ് ഇറക്കി.
ഉത്തരവ് പ്രകാരം ലൈറ്റ് ഗുഡ്‌സ് / പാസന്‍ ജര്‍, ഇറിക്ഷ, ഇകാര്‍ട്ട്, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉളളതും, ഇല്ലാത്തതും എല്ലാം ഓടിക്കാന്‍ ഇനി 1988 ലെ ലൈസന്‍സ് നിയമത്തില്‍ പറഞ്ഞ ബാഡ്ജ് ആവശ്യമില്ല. സുപ്രിം കോടതിയില്‍ 5826/2011 നമ്പരായി മുകുന്ദ് ദേവഗന്‍ / ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്ന കേസ്സില്‍ ടാക്‌സിലൈറ്റ് മോട്ടര്‍ വാഹനം ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി കൊണ്ട് വകുപ്പ് തിങ്കളാഴ്ച്ച ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."