ജ്യൂസുകടകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത് ഹാനികരമായ ഐസ്
വാടാനപ്പള്ളി: വേനല്‍ ചൂട് ശക്തമാകുന്നു. ജ്യൂസുകടകളിലും കാറ്ററിങ് സ്ഥാപനങളും ആരോഗ്യത്തിന്ന് ഹാനികരമായ ഐസുകള്‍ ഉപയോഗിക്കുന്നു. ദേശിയ പാതയോരത്തേയും ജ്യൂസുകടകളിലും. മത്സ്യവും മാംസവും കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന അമോണിയ ചേര്‍ത്ത ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി. ഐസ് ഫാക്ടറികളില്‍ നിന്ന് മത്സ്യം, മാംസം ശീതീകരിക്കാന് മാത്രം ഉപയോഗിക്കുന്ന ഐസ് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് ഐസ് ഫാക്ടറികളില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഐസ് ഫാക്ടറി ഉടമകള്‍ വില്‍പ്പന നടത്തുന്നത്. ഐസ് ഒരു ബ്ലോക്കിന്ന് വലുത് തൊണ്ണൂറ് ചെറുത് അറുപത് എന്നിങനേയാണ് വില എന്നാല്‍ ജ്യൂസുകളില്‍ ഉപയോഗിക്കുന്നതിനായി വരുന്ന ക്യൂബ് ഐസ് ഒരു കിലോക്ക് ഇരുപത് രൂപയാണ് വരുന്നത്.
അമിത ലാഭം ലഭിക്കുന്നതിന് വേണ്ടിയാണ് ജൂസുകടകളിലും, പാതയോരത്തേയും ജ്യൂസുകടകളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കാറ്ററിങ്ങ് സര്‍വീസുകാര്‍ വിവാഹപാര്‍ട്ടികളിലും മറ്റും നല്കുന്ന വെല്‍കം ഡ്രിങ്സ്, ശീതളപാനീയത്തില്‍ ഇത്തരം ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. മലിനമായ ജലവും അമോണിയയും ഉപയോഗിച്ചാണ് മീനിലിടാനുള്ള ഐസ് ഫാക്ടറികളില്‍ ഉല്പാദിപ്പിക്കുന്നത്. ഈ ഐസ് ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോഗങ്ങളും പിടിപെടുമെന്നുറപ്പാണ്. കടകളില്‍ പരിശോധന നടത്തിയാല്‍ മാത്രമെ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണോയെന്ന് കണ്ടെത്താനാകൂ. എന്നാല്‍ പരിശോധന നടത്തുന്നതിലും ഇത്തരം ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരേ നടപടിയെടുക്കുന്നതിലും ആരോഗ്യ അധികൃതര്‍ വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."