വിഷുദിനത്തില്‍ അവര്‍ മനം നിറഞ്ഞു കഴിച്ചു; സ്നേഹത്തിന്റെ രുചിയുള്ള ഭക്ഷണം
തൃക്കരിപ്പൂര്‍: മറ്റേതു ദിവസം പോലെയും പട്ടിണിയുമായി കടന്നുപോകുമായിരുന്ന വിഷുദിനത്തില്‍ നിനച്ചിരിക്കാതെയെത്തിയ ഭക്ഷണപ്പൊതിക്കുമുന്നില് അവര്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ സ്്നേഹത്തിന്റെ മണമുള്ള ആ പൊതിച്ചോര്‍ അവര്‍ രുചിയോടെ കഴിച്ചു. ആരോരുമില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്കായി വിഷുദിനത്തില്‍ 'തെരുവിന്റെ മക്കള്‍' ചാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഷുദിനത്തില്‍ ഭക്ഷണ പൊതി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. എല്ലാ ഞായറാഴ്ചകളിലും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവരുന്നുണ്ട്. ടി.സി അസ്ലം ചെറുവത്തൂര്‍, വാജിബ് പടന്ന, ടി.സി ഖലീഫ ഉദിനൂര്‍, റഹ്മത്ത് തൃക്കരിപ്പൂര്‍, ഫയാസ് വടക്കുമ്പാട്, വി.പി.പി ശുഹൈബ്, മൊയ്തീന് കാസര്‍കോട്, നബീല്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."