ആയുധ നിര്‍മാണത്തിന് ആരുടെയും അനുമതി തേടില്ലെന്ന് ഇറാന്
തെഹ്റാന്: രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ ആയുധ നിര്‍മാണത്തിന് ആരുടെയും അനുമതി തേടില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി.
ഇറാന് സൈനിക ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ഭീഷണികളെ നേരിടാന്‍ ശക്തമായ സൈനിക സാന്നിധ്യം ആവശ്യമാണ്. തങ്ങള്‍ക്ക് ഏതെങ്കിലും ആയുധം വേണമെങ്കില്‍ അത് നിര്‍മിക്കും. അതിനായി ലോകത്തിലെ മറ്റു രാജ്യങ്ങളുടെ അനുമതി തേടില്ല. ഏതെങ്കിലും പ്രദേശത്തിന് ഇറാന്റെ സൈന്യം ഭീഷണിയാവില്ലെന്നും റൂഹാനി പറഞ്ഞു.
എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പടിഞ്ഞാറ് വന്‍ തോതില്‍ ആയുധം നല്‍കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം താല്പര്യത്തിനായി ഇത്തരം രാജ്യങ്ങളിലേക്ക് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണം.
ചര്‍ച്ചയിലൂടെയാണ് മേഖലയിലെ സമാധാനം പുനസ്ഥാപിക്കേണ്ടത്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാണ് തങ്ങളുടെ മുന്‍ഗണന. നല്ല അയല്‍ക്കാരനാവാന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ട്. അവരുമായി നല്ല സുഹൃത്തുക്കളാവണം. തങ്ങളുടെ ആയുധങ്ങള്‍ അവര്‍ക്കെതിരേ ഉപയോഗിക്കില്ലെന്നും അവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക ദിനത്തോടനുബന്ധിച്ച് നടന്ന പരേഡില്‍ ഇറാന്റെ ആഭ്യന്തര ആയുധങ്ങളുടെ വന്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. കൂടാതെ നിരവധി മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."