ആരാധനാലയങ്ങളില്‍ കുഴപ്പമുണ്ടാക്കുന്നവരെ സര്‍ക്കാര്‍ പിന്തുണക്കരുത്: സമസ്ത
കോഴിക്കോട്: ആരാധനാലയങ്ങളില്‍ കുഴപ്പമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണക്കരുതെന്ന് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമം ആവശ്യപ്പെട്ടു.
സമാധാനപൂര്‍ണമായി പ്രവര്‍ത്തിക്കുന്ന പള്ളി, മദ്‌റസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാടില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കക്കോവിലെ ജുമാമസ്ജിദും മദ്‌റസയും ആര്‍.ഡി.ഒ ഏറ്റെടുത്ത നടപടി പിന്‍വലിക്കണമെന്നും യഥാര്‍ഥ അവകാശികളായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍ ഉടമസ്ഥാവകാശം തിരിച്ചേല്‍പ്പിക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായ നേതൃസംഗമം ജോ. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. മുശാവറ അംഗങ്ങളായ വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സംസാരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മമ്മദ് ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, പിണങ്ങോട് അബൂബക്കര്‍, യു. ഷാഫി ഹാജി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഹസ്സന്‍ ആലങ്കോട്, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഇ. മൊയ്തീന്‍ ഫൈസി, കെ.കെ മുഹമ്മദ്, ഒ.എം ഷരീഫ് ദാരിമി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എം കുട്ടി എടക്കുളം, ടി.കെ പരീക്കുട്ടി ഹാജി, അബ്ദുല്‍ കബീര്‍ ദാരിമി, സലീം എടക്കര, അഹമ്മദ് തെര്‍ളായി, എം.എ ചേളാരി, മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, പി. മാമുക്കോയ ഹാജി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, കെ. അബ്ദുല്‍ ബാരി ബാഖവി, എസ്.കെ ഹംസ ഹാജി, വി.എ ചേക്കുട്ടി ഹാജി, കെ.എച്ച് കോട്ടപ്പുഴ സംബന്ധിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."