HOME
DETAILS

സ്റ്റേഡിയം ജങ്ഷന്‍ റോഡിലെ അനധികൃത പാര്‍ക്കിങ്്; ഗതാഗതക്കുരുക്ക് രൂക്ഷം

  
backup
April 18 2018 | 21:04 PM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9c%e0%b4%99%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2

 

പാലാ : മിനി സിവില്‍ സ്റ്റേഷന്‍ അകത്തുകൂടി സ്റ്റേഡിയം ജങ്ഷനിലേക്കുള്ള റോഡിലെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.
വീതി കുറഞ്ഞ റോഡില്‍ സിവില്‍ സ്റ്റേഷന്‍, സബ് ട്രഷറി, രജിസ്ട്രാര്‍ ഓഫീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ഓഫീസ്, ബിഎസ്എന്‍എല്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇരുവശത്തുമായി പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കെത്തുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന് വശങ്ങളിലെ കെട്ടിടനിര്‍മ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ജനങ്ങള്‍ക്ക് വിനയായത്. പാര്‍ക്കിംഗ് സ്ഥലം ഒട്ടുമില്ലാതെയാണ് ജില്ലാ ട്രഷറി കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്. ബി.എസ്.എന്‍.എല്‍ എഞ്ചിനീയര്‍ ഓഫീസിന് പാര്‍ക്കിംഗ് സ്ഥലമേ ഇല്ല. ആയിരക്കണക്കിന് ടെലിഫോണ്‍ ഉപഭോക്താക്കള്‍ ടെലിഫോണ്‍ ബില്ല് അടയ്ക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും ആശ്രയിക്കുന്ന ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിനും പാര്‍ക്കിംഗ് സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. റോഡിനോട് ചേര്‍ന്നുളള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തിന്റെ സ്ഥലമാണ് കുറേ വാഹനങ്ങള്‍ക്ക് ആശ്രയം.
എന്നാല്‍ അടുത്തിടെ സര്‍ക്കാര്‍ വാഹനങ്ങളോ അനമതിയുള്ള വാഹനങ്ങളോ മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ഇതോടെ വഴിയരുകില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമീപത്തുള്ള ഓഫീസുകളിലേക്ക് പോകേണ്ട അവസ്ഥയാണ്. സിവില്‍ സ്റ്റേഷന് സമീപമുള്ള നാലുവരി ബൈപ്പാസിന്റെ ഇരുവശവും ഇപ്പോള്‍ വാഹനങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്. സിവില്‍ സ്റ്റേഷന് സമീപമുള്ള നഗരസഭാ ഓപ്പണ്‍ സ്റ്റേജിന്റെ സ്ഥലം പ്രയോജനപ്പെടുത്തി വാഹന പാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തി വാഹനത്തില്‍ എത്തുന്നവരുടെ താല്‍പര്യം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെയൊക്കെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നൂറുകളക്കിന് സ്‌കൂള്‍ കുട്ടികളും വഴിയാത്രക്കാരും നടന്നുപോകുന്ന റോഡില്‍ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് പാലാ പൗരസമിതി യോഗം ചേര്‍ന്നാവശ്യപ്പെട്ടു. പി. പോത്തന്‍, സേബി വെള്ളരിങ്ങാട്ട്, മൈക്കിള്‍, ശ്രീധരന്‍, ജെയിംസ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago