കത്വ: നിലയ്ക്കാതെ പ്രതിഷേധം
മുക്കം: ജമ്മുവിലെ കത്വയില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നിലയ്ക്കുന്നില്ല. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. സത്യന് മുണ്ടയില്‍ അധ്യക്ഷനായി. പി.വി സുരേന്ദ്രലാല്‍, റീന പ്രകാശ്, ജംഷിദ് ഒളകര, ബേബി ചിലമ്പിക്കുന്നേല്‍, കെ.സി അഷ്റഫ്, കരീം ചോണാട് സംസാരിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തില്‍ മുക്കത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് എ. കല്യാണിക്കുട്ടി, പ്രജിത പ്രദീപ്, പി. ലസിത, സാബിറ പ്രമോദ്, എ.എം ജമീല, വി. ലീല നേതൃത്വം നല്കി. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഫായിസ്, ജംഷീര്‍, അജാസ് നേതൃത്വം നല്കി.
മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ഇ.പി അരവിന്ദന് അധ്യക്ഷനായി. എന്‍. അപ്പുക്കുട്ടന് മാസ്റ്റര്‍, ടി.കെ ഗോപി, ഒ.കെ ബൈജു, പ്രസാദ് പെരിങ്ങാട്ട്, എ.കെ ജോസ്, രാജു കുന്നത്ത്, വിശ്വന് എടക്കണ്ടി, എന്‍.പി ഷംസുദ്ദീന്, എം. അബ്ദുല്ല, ജാക്വിലിന് ജില്‍സ്, സമീറ, കെ.വി രവീന്ദ്രനാഥ്, എന്‍.വി ഷാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."