പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് തട്ടി പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ സംഭവത്തില്‍ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷുദിനത്തില്‍ ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയായിരുന്നു സംഭവം. ബസിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരനു പ്രാഥമിക ചികിത്സ പോലും നല്‍കാതെ ബസ് ഒരു മണിക്കൂറോളമാണ് സഞ്ചരിച്ചത്. പിറവത്തേക്കു പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.
കക്കോടി ബദിരൂര്‍ പുളിയുള്ളതില്‍ ചിത്രാഞ്ജലി വീട്ടില്‍ യശ്വന്തിനാണ് (20) പരുക്കേറ്റത്. വൈകിട്ട് ആറേകാലോടെ ചേളന്നൂര്‍ 8/2നും 7/2നും ഇടയിലായിരുന്നു സഭവം.
കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് യശ്വന്തും സുഹൃത്ത് വിഷ്ണു ബാബുവും സഞ്ചരിച്ച ബൈക്കിനെ മറികടക്കുന്നതിനിടെ ബസിന്റെ പിറകുവശം ബൈക്കില്‍ തട്ടുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിയപ്പോള്‍ ബസില്‍ തന്നെ കൊണ്ടുപോകാമെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുകയായിരുന്നു. എന്നാല്‍ അപകടം നടന്ന സ്ഥലത്തുനിന്ന് അര മണിക്കൂറിനകം മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിക്കാമായിരുന്നിട്ടും സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തിയാണ് ബസ് മാവൂര്‍ റോഡ് ഡിപ്പോയിലെത്തിച്ചത്.
ഇവിടെനിന്ന് അപകടത്തില്‍പെട്ട ബസില്‍ നിന്നു യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയതിനു ശേഷം മാത്രമാണ് ഡിപ്പോയിലെ ജീപ്പിലേക്ക് പരുക്കേറ്റ ഇരുവരെയും മാറ്റിയത്.
ശേഷം ഏഴേ കാലോടെയാണ് ബീച്ച് ആശുപത്രിയില്‍ ഇവരെ ചികിത്സയ്‌ക്കെത്തിച്ചത്. ചികിത്സയ്ക്കു ശേഷം ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതേസമയം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന്റെ കാരണം ആരാഞ്ഞ ബന്ധുവിനോട് ജീപ്പിലുണ്ടായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നും യശ്വന്ത് പറഞ്ഞു.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് കാക്കൂര്‍ പൊലിസിലും കെ.എസ്.ആര്‍.ടി.സി ബി.ടി.ഒക്കും പരാതി നല്‍കി. യശ്വന്തിന്റെ പരാതി ലഭിച്ചതായി ബി.ടി.ഒ മുഹമ്മദ് അബ്ദുന്നാസര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ജീവനക്കാര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."