ചെങ്ങളായി സംഘര്‍ഷം: 12 പേര്‍ക്കെതിരേ കേസെടുത്തു
്ര്രശീകണ്ഠപുരം:ചെങ്ങളായില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലിസ് കേസെടുത്തു.
ഹര്‍ത്താല്‍ ദിനം വൈകുന്നേരം ജനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് ഹര്‍ത്താനുകൂലികള്‍ നടത്തിയ പ്രകടനത്തിനു നേരെ ബി.ജെ.പി പ്രവര്ത്തകന് നടത്തിയ അസഭ്യവര്‍ഷമാണ് സംഘര്‍ഷത്തിനു കാരണമായത്. ഇതിനെ തുടര്‍ന്ന് കൈയാങ്കളിയും യൂത്ത് ലീഗ് നിയന്ത്രണത്തിലുള്ള ഹരിതസേന ഓഫിസ് തകര്‍ക്കുകയും ചെയ്തു.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുക്കാടത്തെ എം.പി മുബഷിറിന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ മണികണ്ഠന്, സുധീഷ് ,രാജിവന് തുടങ്ങിയ നാലു പേര്‍ക്കെതിരെയും, ബി ജെ.പി പ്രവര്ത്തകന് കൊയാടന്‍ കോമത്ത് ശ്യാംകുമാറിന്റെ പരാതിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ മുബഷിര്‍ ,അന്‍സാര്‍ തുടങ്ങി മൂന്ന് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. തിങ്കളാഴ്ച ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ശ്യാംകുമാറിനെ(27)യും യുത്ത് ലീഗ് പ്രവര്‍ത്തകരായ മുബഷിര്‍,ജസിലില് എന്നിവരെയുംപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."