ചങ്ങലക്ക് ഭ്രാന്തായാല്‍
കത്‌വ സംഭവം രാജ്യത്തെ മനുഷ്യ മനസ്സുകളിലുണ്ടാക്കിയ നീറ്റലുകള്‍ ഇപ്പോഴും ശമിച്ചിട്ടില്ല.
നിയമംകൊണ്ട് സംരക്ഷണ വലയം തീര്‍ക്കേണ്ട രാജ്യത്തെ ഉദ്യോഗസ്ഥരാണ് പ്രതിചേര്‍ക്കപ്പെട്ടവരില്‍ അധികവും.
സ്വാതന്ത്യ ലബ്ധിക്ക് ശേഷം രാജ്യത്ത് നടന്ന ഏറ്റവും ക്രൂരകൊലപാതകമായ കത്്‌വ സംഭവത്തിലെ ഒന്നാം പ്രതി സാന്‍ജിറാം മുന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും ദീപക് ഖജൂരിയയും സുരീന്ദര്‍ കുമാറും സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരും തിലക് രാജ് ഹെഡ്‌കോണ്‍സ്റ്റബിളും നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസന്വേഷണത്തിന്റെ ഗതിമാറ്റാന്‍ ശ്രമിച്ച ആനന്ദ് ദത്ത ഹിരാനഗര്‍ പൊലിസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌െപക്ടറുമാണ്.
രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങി നീതികാക്കേണ്ടവര്‍ നെറികേടു ചെയ്യുമ്പോള്‍ അത് സമൂഹത്തോട് ചെയ്യുന്ന വഞ്ചനയാണ്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നടപടിയെടുക്കാന്‍ ഭരണകൂടത്തിനാവണം. കാരണം നീതി കാക്കേണ്ട ചങ്ങലകള്‍ക്ക് മദ(ത)മിളകിയാല്‍ രാജ്യം കലാപഭൂമിയായി മാറും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."