വിഴിഞ്ഞം തുറമുഖം: ജുഡിഷ്യല്‍ കമ്മിഷന്‍ മെയ് 14ന് പദ്ധതിപ്രദേശം സന്ദര്‍ശിക്കും
കൊച്ചി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ കമ്മിഷന്‍ മെയ് 14ന് പദ്ധതിപ്രദേശം സന്ദര്‍ശിക്കും. 15ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സിറ്റിങ്ങും നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്ന് ജുഡിഷ്യല്‍ കമ്മിഷന്‍ വ്യക്തമാക്കി.
കരാര്‍ നടപ്പാക്കിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് കമ്മിഷന്റെ ചുമതലയെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കരാര്‍ രേഖകള്‍ കമ്മിഷന്റെ കൈയിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകളെത്തിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കും. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും നേരിട്ടാണ് നടത്തിയത്. മറ്റ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും സാന്നിധ്യം കണ്ടെത്തിയിട്ടില്ല.ടെന്‍ഡറിന്റെ പ്രാഥമികഘട്ടത്തില്‍ അഞ്ച് കമ്പനികള്‍ പങ്കെടുത്തു. പക്ഷേ, അദാനി ഗ്രൂപ്പ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ തയാറായത്. മത്സരമില്ലാത്തത് കമ്പനിക്ക് ഗുണകരമായി. തുറമുഖ പദ്ധതി എങ്ങനെയും നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ നിബന്ധനകള്‍ക്ക് വഴങ്ങിയിരിക്കാം. എന്തൊക്കെ പറഞ്ഞാലും കരാറനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."