ഇറാനിലെ ഭൂചലനം: ഗള്‍ഫ് രാജ്യങ്ങള്‍ പ്രകമ്പനം
ജിദ്ദ: ഇറാനില്‍ ശക്തമായ ഭൂചലനം. ഗള്‍ഫ് രാജ്യങ്ങള്‍ പ്രകമ്പനം കൊണ്ടു. ഇറാനിലെ ആണവ നിലയത്തിന് തൊട്ടടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഖത്തറിലും ബഹ്‌റൈനിലും കുലുക്കം ശരിക്കും അനുഭവപ്പെട്ടു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനങ്ങളുണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
അതേസമയം സംഭവത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പല മേഖലയിലും പരിഭ്രാന്തരായിട്ടുണ്ട്. റിക്ടര്‍ സ്‌കൈലില്‍ 5.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇറാനിലെ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവ കേന്ദ്രമാണിത്. ഈ നിലയമുള്ളത് കൊണ്ടുതന്നെ മേഖലയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ജനങ്ങളില്‍ പരിഭ്രാന്തി പരത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."