HOME
DETAILS

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്: കൗതുകമായി ചായക്കട ചര്‍ച്ച

  
backup
April 20 2018 | 02:04 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-6

 

 

കൊല്ലം: സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് ടൗണ്‍ സൗത്ത് വെസ്റ്റ് സംഘാടകസമിതി സംഘടിപ്പിച്ച ചായക്കട ചര്‍ച്ച കൗതുകകരമായി. പാര്‍ട്ടി അംഗം കൂടിയായ വേലുമുതലാളിയുടെ ചായക്കട ഇതിനായി അണിഞ്ഞൊരുങ്ങി. പരിപ്പുവട, പഴം, കേക്ക് എന്നിവയും കണ്ണാടിപ്പെട്ടിയില്‍ നിരന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുല്ലക്കര രത്‌നാകരന്‍, എം. നൗഷാദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. സംഘാടകസമിതി ചെയര്‍മാന്‍ പി. രഘുനാഥന്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ എ. രാജീവ് വിഷയം അവതരിപ്പിച്ചു.
'പട്ടികജാതി പീഡന നിരോധനിയമം ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. രാജ്യത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന പട്ടികജാതി പീഡന നിരോധന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള മാര്‍ച്ച് 20ലെ സുപ്രിംകോടതി വിധിപ്രസ്താവത്തെ അധികരിച്ചായിരുന്നു സംവാദം.
മുന്‍പ് കേരളത്തില്‍ മനുഷ്യരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നാടിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നത് ചായക്കടകളില്‍ ആയിരുന്നുവെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കുടിക്കുന്നത് ചായയും കഴിക്കുന്നത് രാഷ്ട്രീയവും. പ്രാഥമികമായ പൗരബോധത്തിന്റെ പങ്കുവയ്ക്കലായിരുന്നു അത്. ഭയമില്ലാതെ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യസംവിധാനം തന്നെ ഇരുട്ടിലാണ്.
നവോത്ഥാനവും മതേതരത്വവും ജനാധിപത്യവും വിളയാടിയിരുന്ന നാട്ടില്‍ വര്‍ഗീയതയും ജാതീയതയും പോയകാലത്തെപ്പോലെ തിരിച്ചുവരുന്നു. ദലിതന്റെയും ആദിവാസിയുടെയും സ്ഥിതി മെച്ചപ്പെടുത്താതെ മതേതരത്വത്തെയും ഇന്ത്യന്‍ സ്വപ്നങ്ങളെയും വളര്‍ത്താനാകില്ല. വലിയ മനുഷ്യന്റെ വേദനയാവുകയും ചെറിയ മനുഷ്യന്റെ വേദനകള്‍ മറന്നുപോവുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ന്യൂനതയാണെന്നും മുല്ലക്കര രത്‌നാകരന്‍ കൂട്ടിച്ചേര്‍ത്തു.
നേടിയതിന്റെ തിരിച്ചുപോക്കിലാണ് രാജ്യമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. ഐ.പി.സി 302 പ്രകാരം ശിക്ഷ വിധിച്ചിട്ടുള്ള എത്രയോ പേര്‍ നിരപരാധികളായിരിക്കാം. എന്നാല്‍ ആ നിയമം എടുത്തുകളയണമെന്ന് ആരും പറഞ്ഞിട്ടില്ല. അതേ സമയം പട്ടികജാതി പീഡന നിരോധന നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചപ്പോള്‍ ഭരണകൂടം ഒരു എതിര്‍പ്പും കാട്ടിയില്ലെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അസാധുവാക്കുന്ന ജുഡീഷ്യറിയുടെ നിലപാടുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. അഡ്വ. ആര്‍. വിജയകുമാര്‍, എ. ബിജു, കൗണ്‍സിലര്‍ എന്‍. മോഹനന്‍, കെ. രാജന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago