HOME
DETAILS

ജില്ലയിലെ പൊലിസ് സ്‌റ്റേഷന്‍ ലോക്കപ്പുകളില്‍ കാമറ സ്ഥാപിച്ചു

  
backup
April 20, 2018 | 4:28 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87

 

കട്ടപ്പന: ജില്ലയിലെ 29 പൊലിസ് സ്‌റ്റേഷനുകളിലെയും ലോക്കപ്പുകളില്‍ കാമറ സ്ഥാപിച്ചു. സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര നടപടി. ഇനി പൊലിസ് മൊബൈല്‍ പട്രോളിങ് വാഹനങ്ങളിലും കാമറകളെത്തും.
ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ബോഡി കാമറകളും ഉടന്‍ പ്രവര്‍ത്തന സജ്ജമാവും. ബോഡി കാമറകളുള്‍പ്പെടെ എത്തുന്നതോടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കുറ്റവാളികളെ കണ്ടെത്താനും കൂടുതല്‍ കാര്യക്ഷമത കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പൊലിസിന്റെ സംസാരവും ഇടപെടലുകളും കാമറയില്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ പൊലിസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. മര്യാദ ശീലമില്ലാത്തവരെ മര്യാദ ശീലിപ്പിക്കാനും ഇരകള്‍ക്കു നീതി ഉറപ്പാക്കാനും കാമറ സഹായകമാവും. രണ്ടാം ഘട്ടത്തിലാണ് ജില്ലയില്‍ ബോഡി കാമറകളും അനുബന്ധ സംവിധാനങ്ങളും എത്തുക. ലോക്കപ്പുകളില്‍ സ്ഥാപിക്കുന്ന കാമറകളിലെ ദൃശ്യങ്ങള്‍ ആറു ദിവസം കൂടുമ്പോള്‍ സിഡിയിലും പെന്‍ ഡ്രൈവുകളിലുമാക്കി പൊലിസ് സ്‌റ്റേഷനില്‍ സൂക്ഷിക്കണം. വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനമേറ്റു മരിച്ചതിനെ തുടര്‍ന്നാണ് കാമറ സ്ഥാപിക്കാന്‍ അടിയന്തര തീരുമാനമുണ്ടായത്.
കാമറ പ്രവര്‍ത്തനം സുതാര്യമാണോയെന്ന് പരിശോധിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനും നിര്‍ദേശമുണ്ട്. ലോക്കപ്പ് അടക്കം ചിത്രീകരിക്കാന്‍ കഴിയുന്ന കാമറകളാണ് പോലിസ് സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചത്.
കാമറ സ്ഥാപിച്ചതിനുള്ള ചെലവ് പോലിസ് ആസ്ഥാനത്തുനിന്നു നല്‍കും. പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന കാമറയിലെ ദൃശ്യങ്ങള്‍ ജില്ലാ പോലിസ് ആസ്ഥാനത്തു പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനം ഒരുക്കാനും ആഭ്യന്തര വകുപ്പിനു പദ്ധതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago