കനത്ത മഴ: കോട്ടവയലിലും ഓടത്തോടും മരം വീണ് ഗതാഗതം തടസപ്പെട്ടു
മേപ്പാടി: ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. റോഡരികലെ മരം പൊട്ടിവീണ് കോട്ടവയലിലും ഓടത്തോടും ഗതാഗതതടസമുണ്ടായി.
വൈകിട്ട് അഞ്ചോടെയായിരുന്നു അര മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴ പെയ്തത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
പുത്തൂര്‍വയല്‍ എ.ആര്‍ ക്യാംപും കോട്ടവയലിനും ഇടയില്‍ സ്വകാര്യ തോട്ടത്തിലെ മരമാണ് റോഡിലേക്ക് വീണത്.
വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും ചെയ്തു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മുറിച്ചു നീക്കുകയായിരുന്നു.
ഈ സമയം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സ് ഉള്‍പെടെ ഗതാഗതക്കുരുക്കില്‍പെട്ടു. ഓടത്തോട്, കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം തേയില തോട്ടത്തില്‍ നിന്നും സില്‍വര്‍ ഓക്ക് മരം പൊട്ടി വീണാണ് ഗതാഗത തടസമുണ്ടായത്.
കോട്ടവയലില്‍ മരം പൊട്ടിവീണ് വീട് ഭാഗീകമായി തകര്‍ന്നു. കോട്ടവയല്‍ നിസ്‌കാര പള്ളിക്ക് സമീപത്തെ തൈപ്പറത്ത് ഹാന്‍സന്‍ ജോസഫിന്റെ വീടാണ് ഭാഗീകമായി തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."