നിളാതീരത്ത് നിറക്കൂട്ടൊരുക്കി ചിത്രകാരുടെ കൂട്ടായ്മ
പൊന്നാനി: പൊന്നാനിയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ചാര്‍ക്കോ ജിന്റെ നേതൃത്വത്തില്‍ നിളാതീരത്ത് ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നു. മൂന്നു ദിനങ്ങളിലായി തവനൂര്‍ പുഴയോരത്താണ് ക്യാംപ് നടക്കുക.
നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഭാരതപ്പുഴയുടെ പുനരുജീവനത്തിന് ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നുമുതല്‍, 22 വരെ 'തിട്ട-നിളയും, നിറവും' എന്ന പേരില്‍ തവനൂര്‍ ശിവക്ഷേത്രത്തിനു സമീപത്തെനിളയോരത്ത് ചിത്രകലാ ക്യാംപ് നടത്തുന്നത്. ഭാരതപ്പുഴയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള വ്യത്യസ്ഥ ഇടങ്ങളില്‍ ചിത്രകാരന്‍മാരുടെ കൂട്ടായ്മയില്‍ പുഴ യാത്ര നടത്തി അവിടെ നിന്നും ശേഖരിച്ച വ്യത്യസ്ഥ നിറത്തിലുള്ള കല്ലും, ചെളിയും സംസ്‌ക്കരിച്ചെടുത്ത് വര്‍ണങ്ങള്‍ ചാലിച്ച് തുണികളിലാണ് ചിത്രകാരന്‍മാര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഇന്ന് പുഴവര്‍ത്തമാനം, വീഡിയോ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ഏകാംഗ നാടകം, ഫിലിം ഫെസ്റ്റ് എന്നിവയും നാളെ പുഴ വര്‍ത്തമാനം ,പുള്ളുവന്‍പാട്ട്, പുഴക്കവിതകള്‍, സന്തൂര്‍ കച്ചേരി, കളരിപ്പയറ്റ് സിംഫണി, എന്നിവയും, 22ന് സമാപന സമ്മേളനം, ഡ്രം സര്‍ക്കിള്‍, വയലിന്‍ കച്ചേരി, മെഹ്ഫില്‍ എന്നിവയും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ അരവിന്ദ്, സിറാജ് പൊന്നാനി, മോഹന്‍ആലങ്കോട്, സലാം ഒളാട്ടയില്‍, രജേഷ് തവനൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."