ജസ്‌നയുടെ തിരോധാനം ജനപക്ഷം ദേശീയപാത ഉപരോധിച്ചു
കോട്ടയം: ജസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഒരു മാസം തികയുമ്പോള്‍ നിഷ്‌ക്രിയമായ പൊലിസ് അന്വേഷണത്തില്‍ പ്രതിഷേധിച്ച് ജസ്‌നയുടെ ജന്മനാടായ മുക്കൂട്ടുതറയില്‍ കേരള ജനപക്ഷം മുണ്ടക്കയം - ഭരണിക്കാവ് ദേശീയ പാത ഉപരോധിച്ചു.
പ്രകടനമായിയെത്തിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദേശവാസികളും കൂടിയതോടെ ശക്തമായ രോഷപ്രകടനമായി ഉപരോധസമരം മാറി. ജസ്‌നയെ കണ്ടെത്തുവാനും കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും ഈശ്വരന്‍ സഹായിക്കണമെന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ആകാശത്തിലേക്ക് കൈകളുയര്‍ത്തി സമരത്തില്‍ പങ്കെടുത്തവര്‍ ആ പ്രാര്‍ത്ഥന ഏറ്റു ചൊല്ലിയത് സമരവഴിയിലെ നവ്യാനുഭവമായി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും കാണാതാകുന്ന കുട്ടികളുടെ കണക്കും സത്യസന്ധമായ വിവരങ്ങളും പുറത്തുവിടാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. അന്വേഷണം ഉടന്‍ ക്രൈം ബ്രാഞ്ചിനെ എല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.ഇ. മുഹമ്മദ് സക്കീര്‍, ആന്റണി മാര്‍ട്ടിന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, പ്രൊഫ. ജോസഫ് റ്റി. ജോസ്, ഉമ്മച്ചന്‍ കൂറ്റനാല്‍, ബേബി പാറക്കാടന്‍, ലിസ്സി സെബാസ്റ്റ്യന്‍, റിജോ വാളന്തറ, റ്റിജോ സ്രാംബിയില്‍, സണ്ണി ഞള്ളക്കാടന്‍, ബാബുകുട്ടന്‍, പി.എസ്.എം. റംലി, പി.ഡി. ജോണ്‍ പൗവ്വത്ത്, സെബാസ്റ്റ്യന്‍ വിളയാനി, ജോഷി മുട്ടത്ത്, ഷൈനി സന്തോഷ്, സലാഹൂദീന്‍ ഏരുമേലി, ജീവന്‍ പനയ്ക്കല്‍, മിഥിലാജ് മുഹമ്മദ് എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാര്‍ട്ടി നോതാക്കളായ തോമസ് വടകര, പി. എച്ച് ഹസീബ്, ബേബി അറയ്ക്കപ്പറമ്പില്‍. ജോജോ പാമ്പാടത്ത്, ബേബിച്ചന്‍ മുക്കൂട്ടുതറ, പി.വി. വര്‍ഗ്ഗീസ് പുല്ലാട്ട്, സണ്ണി കദളിക്കാട്ടില്‍, സജി കുരീക്കാട്ടില്‍, മുഹമ്മദ് ബഷീര്‍, എം.എ. നവാസ്, പ്രവീണ്‍ രാമചന്ദ്രന്‍, എബി. വി. ജോണ്‍, മാത്യു ജോര്‍ജ്, അക്ഷയനായര്‍, റെനീഷ് ചൂണ്ടച്ചേരി, ലെല്‍സ് വയലിക്കുന്നേല്‍, ടോണി വലിയപറമ്പില്‍, ജിജോ പതിയില്‍, സണ്ണി കദളിക്കാട്ടില്‍, സത്താര്‍ കെ.എസ്., പ്രിന്‍സ് മുവേലില്‍, ജോജിയോ ജോസഫ്, ജോയീസ് വേണാടന്‍, ജോജി കല്ലേക്കുളം, സജീവ് മുക്കൂട്ടുതറ, ജിജി ചേന്നാട്ട്, സജീവ് മാപ്രയില്‍, തരുണ്‍ പനക്കച്ചിറ, സണ്ണി പാറടിയില്‍, റോഷന്‍ ബെന്യാം എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."