പാലക്കുഴയില്‍ കോഴി വളര്‍ത്തല്‍ ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി
മൂവാറ്റുപുഴ: സംസ്ഥാനത്ത് മുട്ട ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുതിനായി കേരള പൗള്‍ട്രി വികസന കോര്പ്പറേഷന് നടപ്പിലാക്കു കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിക്ക് പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ഷാജു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെര്‍പേഴ്സണ്‍ കെ.എ ജയ, എം.പി.ഐ ഡയറക്ടര്‍ ഷാജു ജേക്കബ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.കെ ഗോപി, ശോഭന മോഹനന്, എന്‍.കെ ജോസ്, പഞ്ചായത്ത് സെക്രട്ടറി ബി.അജിത, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി.ആര് ശ്രീകുമാര്‍, എം.കെ ബിജു, സോയൂസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
എട്ട് മുട്ട കോഴികളെയും അഞ്ച് കിലോ കോഴി തീറ്റയും മരുന്നുമാണ് വിതരണം ചെയ്യുന്നത്. മുട്ട ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൗള്‍ട്രി വികസന കോര്പ്പറേഷന് സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."